Skip to content

ചന്ദ്രചൂഡ് സർക്കാരിനോട് അമിത വിധേയത്വം കാണിച്ചു : ഗുരുതര ആരോപണങ്ങളുമായി മുന്‍ ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ

ന്യൂഡൽഹി : മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ. ചന്ദ്രചൂഡ് ജഡ്ജിമാരുടെ നിയമന കാര്യത്തിൽ കേന്ദ്ര സർക്കാരിനോട് അമിത വിധേയത്വം കാണിച്ചിരുന്നുവെന്ന ഗുരുതര ആരോപണവുമായി മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ. കൊളീജിയം ഔദ്യോഗികമായി യോഗം ചേരുന്നതിനു മുൻപ് തന്നെ ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്ര സർക്കാരിന്റെ അംഗീകാരം തേടാൻ ജസ്റ്റിസ് ചന്ദ്രചൂഡ് ശ്രമിച്ചിരുന്നുവെന്ന് ജസ്റ്റിസ് കൗൾ വെളിപ്പെടുത്തുന്നു. ഈ മാസം അവസാനം പുറത്തിറങ്ങുന്ന തന്റെ ‘വിത്തൗട്ട് ഫിയർ ഓർ ഫേവർ’ എന്ന ഓർമക്കുറിപ്പിലാണ് ജസ്റ്റിസ് കൗളിന്റെ തുറന്നുപറച്ചിലുകൾ ഉള്ളത്. ‘ദ് ഇന്ത്യൻ എക്സ്പ്രസ്’ ആണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഒരു ജഡ്ജിയെ നിയമിക്കുമ്പോൾ കുടുംബത്തിന്റെ ജാതിയെക്കുറിച്ച് സർക്കാർ ചോദിച്ച വിചിത്രമായ ചോദ്യം ചീഫ് ജസ്റ്റിസ് കൊളീജിയത്തിൽ പങ്കുവച്ചു. തലമുറകളായി ആ മതത്തിൽ കഴിയുന്ന കുടുംബത്തിന്റെ ജാതി എങ്ങനെ അറിയാനാണെന്നും, ഇത്തരം രീതികളോട് യോജിക്കാൻ കഴിയില്ലെന്നും പറഞ്ഞ് ജസ്റ്റിസ് കൗൾ അന്ന് ഫയൽ മടക്കി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് സർക്കാർ ഈ പേര് അംഗീകരിച്ചു’- ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പറയുന്നു.

ആറ് ഒഴിവുകളിലേക്ക് ജഡ്ജിമാരെ നിർദ്ദേശിക്കാൻ ചേർന്ന കോളീജിയം യോഗത്തിൽ മുൻകൂട്ടി ധാരണയായ 5 പേരുകൾക്ക് പുറമെ അന്നത്തെ സിജെഐ ചന്ദ്രചൂഡ് അവസാന നിമിഷം ആറാമതൊരു പേര് മുന്നോട്ടുവെച്ചു. സർക്കാരിന്റെ നിർദേശപ്രകാരമാണെന്ന് സംശയിച്ച മറ്റ് ജഡ്ജിമാർ ഇതിനെ എതിർത്തു. സർക്കാരിന്റെ നിലപാടറിയാൻ യോഗത്തിനിടെ ഫോൺ വിളിക്കാൻ ചീഫ് ജസ്റ്റിസ് തുനിഞ്ഞപ്പോൾ ജസ്റ്റിസ് കൗൾ അത് തടഞ്ഞുവെന്നും പുസ്തകത്തില്‍ പറയുന്നു.

ജഡ്ജിമാരുടെ നിയമന പ്രക്രിയ രാഷ്ട്രീയ സമ്മർദ്ദങ്ങളിൽ നിന്ന് പൂർണ്ണമായി മുക്തമാണെന്ന് കരുതുന്നത് തെറ്റാണ്. സർക്കാരിന് അവസരം നൽകിയാൽ അവർ ഇടപെടാൻ ശ്രമിക്കും, എന്നാൽ ഭരണഘടനാ സ്ഥാപനത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുകയാണ് പ്രധാനം- ജസ്റ്റിസ് കൗൾ പറയുന്നു. 2023 ഡിസംബറിൽ വിരമിച്ച ജസ്റ്റിസ് കൗൾ, 14 മാസത്തോളം കൊളീജിയത്തിൽ ചീഫ് ജസ്റ്റിസിനു തൊട്ടുതാഴെയുള്ള ഏറ്റവും മുതിർന്ന ജഡ്ജിയായിരുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. എൽ നിനോ ശക്തിപ്പെടുന്നു, ചരിത്രത്തിലാദ്യമായി പസഫികിലെ താപനില 30 ഡിഗ്രി കടന്നു ; ഇന്ത്യയിലും ആശങ്ക

  2. ‘കേരള സ്റ്റേറ്റ് 2’ ഔദ്യോഗിക നമ്പർ ഇനി ബെൻസിലും റേഞ്ച് റോവറിലും ; പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വാഹനങ്ങൾക്കും അനുമതി

  3. ‘ദുബായിൽ ജോലിയുണ്ട്, വിദേശയാത്രാവിലക്ക് നീക്കണം’ ; ഹൈക്കോടതിയെ സമീപിച്ച് ടോമിൻ തച്ചങ്കരി

  4. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റില്‍

  5. ശബരിമലയിൽ വ്യാജ ഹെൽത്ത് കാർഡുകൾ വ്യാപകം : നിർമ്മിച്ചുനൽകുന്നത് സീതത്തോട്ടിലെ തെക്കുംങ്കൽ ഡയഗ്നോസ്റ്റിക് സെന്‍റര്‍ ഉടമ

Share on WhatsApp

Share this story

ചന്ദ്രചൂഡ് സർക്കാരിനോട് അമിത വിധേയത്വം കാണിച്ചു : ഗുരുതര ആരോപണങ്ങളുമായി മുന്‍ ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ pathanamthittamedia.com