Skip to content

ബോർഡ് -കോർപ്പറേഷൻ നിയമന ചർച്ചയിൽ പ്രതിഷേധം അറിയിച്ച് കോൺഗ്രസ് എ ഗ്രൂപ്പ്

തിരുവനന്തപുരം: ബോർഡ് -കോർപ്പറേഷൻ നിയമന ചർച്ചയിൽ പ്രതിഷേധം അറിയിച്ച് കോൺഗ്രസ് എ ഗ്രൂപ്പ്. മുഖ്യമന്ത്രിയും അഭ്യന്തരമന്ത്രിയും കെപിസിസി അധ്യക്ഷനും മാത്രം ചർച്ച ചെയ്യുന്നതിലാണ് പ്രതിഷേധം. കെ.പി.സി.സി അധ്യക്ഷനെ നേരിട്ട് കണ്ടാണ് പ്രതിഷേധം അറിയിച്ചത്. മുതിർന്ന നേതാക്കളുമായി ചർച്ച വേണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. ബുധനാഴ്ച എ ഗ്രൂപ്പ് നേതാക്കളുടെ അനൗപചാരിക യോഗത്തിന് ശേഷമാണ് പ്രതിഷേധം അറിയിച്ചത്. പാർട്ടിയിലെ പഴയ എ ഗ്രൂപ്പ് നേതാക്കളാണ് അതൃപ്തിയുമായി രംഗത്തെത്തിയത്. ബോർഡ്-കോർപ്പറേഷൻ നിയമന ചർച്ചകൾ മൂന്ന് പേരിൽ മാത്രമായി ഒതുക്കരുത്. കൂട്ടായ ഇടപെടലുകൾ ഉണ്ടാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. എംഎം ഹസൻ, കെസി ജോസഫ്, ബെന്നി ബഹന്നാൻ എന്നിവരുമായി നിയമന ചർച്ചകൾ നടത്തണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു.

ഈ കര്യം ചൂണ്ടിക്കാണിച്ച് ഹൈക്കമാൻഡിനെ സമീപിക്കാനും എ ​ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. ബോർഡ്-കോർപ്പറേഷൻ സ്ഥാനമാനങ്ങൾ സംബന്ധിച്ചുള്ള വീതം വയ്പ്പിൽ യുഡിഎഫിൽ പോലും തീരുമാനം ആയിട്ടില്ല. പാർട്ടിയെ അധികാരത്തിലെത്തിക്കാൻ അഹോരാത്രം പ്രവർത്തിച്ച നേതാക്കളെയും പ്രവർത്തകരെയും അർഹമായി പരിഗണിക്കണമെന്നാണ് പ്രധാനമായി ഉയർന്ന ആവശ്യം. മന്ത്രിമാരും എംഎൽഎമാരും ആയി കഴിഞ്ഞവർ സ്ഥാനമാനങ്ങൾ ലഭിച്ചപ്പോൾ ബാക്കിയുള്ളവരെ മറന്നെന്നാണ് പാർട്ടിക്കുള്ളിലെ വിമർശനം. ഭരണത്തിലെത്തി ആറു മാസം പിന്നിട്ടിട്ടും ബോർഡ് -കോർപ്പറേഷൻ നിയമനങ്ങളിൽ തീരുമാനം എടുക്കാത്തതിന്റെ എതിർപ്പ് പാർട്ടിക്കുള്ളിൽ തന്നെ ഉയർന്നിരുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  2. പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു

  3. മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി

  4. ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

  5. തറയിൽ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് : ഉടമ സജി പി. സാമിന് രണ്ട് കേസുകളിലായി 16 വർഷം തടവും 16 ലക്ഷം രൂപ പിഴയും

Share on WhatsApp

Share this story

ബോർഡ് -കോർപ്പറേഷൻ നിയമന ചർച്ചയിൽ പ്രതിഷേധം അറിയിച്ച് കോൺഗ്രസ് എ ഗ്രൂപ്പ് pathanamthittamedia.com