കൊറ്റനാട് ഗ്രാമപഞ്ചായത്തില്‍ ലോക പ്രമേഹ ദിനാചരണം നടന്നു
റാന്നി : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും കൊറ്റനാട് ജില്ലാ ഹോമിയോ ആശുപത്രിയിലെ ആയുഷ്മാന്‍ ഭവ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രമേഹത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, രോഗപ്രതിരോധത്തിന്റെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും പ്രാധാന്യ മനസ്സിലാക്കിക്കൊടുക്കുക എന്നീ ലക്ഷ്യങ്ങളോടെ വിവിധ പരിപാടികള്‍ നടന്നു. പ്രമേഹദിനാചരണത്തിന്റെ ഭാഗമായി കൊറ്റനാട് പഞ്ചായത്ത് പരിധിയിലെ സ്കൂളുകളില്‍ ക്വിസ് മത്സരവും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കുടുംബശ്രീ അംഗങ്ങളുടെ പങ്കാളിത്തത്തോടെ ഭക്ഷണ പ്രദര്‍ശന മത്സരവും നടന്നു. സമാപന പരിപാടികളുടെ ഭാഗമായി ‘വാക്കത്തോണ്‍, സൗജന്യ രക്തപരിശോധന ക്യാമ്പ്, പ്രമേഹ ബോധവത്കരണ ക്ലാസ് എന്നിവയും നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല വാക്കത്തോണ്‍ ഫ്ളാഗ് ഓഫ് ചെയ്ത് പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഡോ.എം.ജി.മഞ്ജു പ്രമേഹ ബോധവത്കരണ ക്ലാസിന് നേതൃത്വം നല്കി. യോഗ പരിശീലകന് മനീഷ് രാജ് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജി, ജില്ലാ പഞ്ചായത്ത് അംഗം ബിജു ടി.ജോര്‍ജ്ജ്, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സജിത സലീം, വാര്‍ഡ് അംഗം രാജി റോബി, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ സുധ, മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ് ഷാക്കിറ, ആയുഷ്മാന്‍ ഭവ കണ്‍വീനര്‍ ഡോ.സഫ്സ, എച്ച്.എം.സി.അംഗം റെജി താഴമണ്‍, എച്ച്.എം.സി. ക്ഷണിതാക്കളായ വിജയന് വെള്ളയില്‍, മോന്‍സി, സുഗതന്, ആശുപത്രി ആര്.എം.ഒ. ഡോ.ജയശ്രീ, ജില്ലാ ഹോമിയോ ആശുപത്രി ഡോക്ടര്‍മാര്‍, ജീവനക്കാര്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta news-
‘ചെറു നുണക്ക് ഊതിയാൽ തെറിക്കുന്ന മൂക്കോ കഴുത്തോ അല്ല എന്റേത്’ ; കോഴഞ്ചേരി പാലം വിവാദത്തിൽ ശക്തമായ മറുപടിയുമായി അബിൻ വർക്കി എം.എൽ.എ
-
കോഴഞ്ചേരി പുതിയ പാലം നവംബർ 15 ന് നാടിന് സമർപ്പിക്കും : അബിൻ വർക്കി എം.എൽ.എ.
-
ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി : തീര്‍ത്ഥാടകരെ സ്വീകരിക്കുവാന്‍ ജില്ലാ ഭരണകൂടം സജ്ജം
Most read
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു
-
മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി
-
ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
കെ.പി.സി.സി അധ്യക്ഷനൊപ്പം കണ്‍വീനറെയും മാറ്റണം ; അടൂര്‍പ്രകാശിനെ ഉന്നമിട്ട് വി.ഡി. പക്ഷം


