അനുമതിയില്ല: പൃഥ്വിരാജിന്റെ സിനിമാ സെറ്റ് നഗരസഭ പൊളിച്ചുമാറ്റുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പൃഥ്വിരാജ് നായകനാകുന്ന ‘ഗുരുവായൂർ അമ്പലനടയിൽ ‘എന്ന സിനിമയുടെ ചിത്രീകരണത്തിനായി പെരുമ്പാവൂരിൽ നിർമിച്ച സെറ്റ് നഗരസഭയുടെ നിർദേശത്തെ തുടർന്ന് പൊളിച്ച് മാറ്റുന്നു. വയൽ നികത്തിയ സ്ഥലത്ത് അനുമതിയില്ലാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതിന് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയ സാഹചര്യത്തിലാണ് നിർമാണങ്ങൾ പൊളിച്ച് മാറ്റുന്നത്. സിനിമയുടെ ചിത്രീകരണത്തിനായി പെരുമ്പാവൂർ കാരാട്ട് പള്ളിക്കരയിൽ സ്വകാര്യ സ്ഥലത്ത് നിർമിച്ച സിനിമ സെറ്റാണ് പൊളിച്ചുമാറ്റുന്നത്.

വയൽ നികത്തിയ സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാർ നഗരസഭയ്ക്ക് പരാതി നൽകിയിരുന്നു. തുടർന്ന് നഗരസഭ പരിശോധന നടത്തുകയും സെറ്റ് നിർമാണം നിർത്തിവെപ്പിക്കുകയും ചെയ്തു. ഇതോടെയാണ് സെറ്റ് പൊളിക്കുന്നത്. സെറ്റ് നിർമിച്ച സ്ഥലം ഇപ്പോഴും നിലം ഭൂമിയാണെന്നും നിർമാണത്തിന് ഒരു തരത്തിലുള്ള അനുമതിയും ഉടമ വാങ്ങിയിട്ടില്ലെന്നും നഗരസഭ അധ്യക്ഷൻ ബിജു ജോൺ ജേക്കബ് വ്യക്തമാക്കി. പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും ബേസിൽ ജോസഫുമാണ് മുഖ്യവേഷത്തിൽ അഭിനയിക്കുന്നത്. വിപിൻ ദാസാണ് ചിത്രത്തിന്റെ സംവിധാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...

ബിഹാർ പരീക്ഷാ വിവാദം : പട്നയിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധ മാർച്ചിനിടയിൽ പോലീസുമായി ഏറ്റുമുട്ടൽ

0
പട്ന : എഴുപതാമത് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി.പി.എസ്.സി.) പരീക്ഷ...