Skip to content

കടുത്ത വിഭാ​ഗീയതയെ തുടർന്ന് കുട്ടനാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് സിപിഎം

ആലപ്പുഴ: കടുത്ത വിഭാ​ഗീയതയെ തുടർന്ന് കുട്ടനാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ നേരിട്ട് പങ്കെടുത്ത ജില്ലാ നേതൃ യോ​ഗത്തിലാണ് നടപടി. പത്തം​ഗ പുതിയ ഏരിയ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. വ‍ർഷങ്ങളായി കുട്ടനാട്ടിൽ തുടരുന്ന വിഭാ​ഗീയ പ്രവ‍ർത്തനങ്ങൾ ആലപ്പുഴയിലെ സിപിഎമ്മിന് തലവേദനയായിരുന്നു. കുട്ടനാട്, തകഴി ഏരിയ കമ്മിറ്റികളിൽ നിന്ന് കൊഴിഞ്ഞുപോക്കും വ്യാപകമായി. കഴിഞ്ഞ തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകളിലും പാ‍ർട്ടിക്കുള്ളിലെ തമ്മിലടി രൂക്ഷമായിരുന്നു.

പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ജില്ലാ നേതൃത്വം ഒന്നിലധികം തവണ ഇടപെട്ടെങ്കിലും കാര്യമായ മാറ്റങ്ങളുണ്ടായില്ല. തുടർന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ. സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ ജില്ലാ നേതൃയോ​ഗത്തിൽ ഇന്ന് നേരിട്ട് പങ്കെടുത്തു. പിന്നാലെ 19 അം​ഗ ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു. ഏരിയ കമ്മിറ്റി മുൻ സെക്രട്ടറിമാരായ കെ കെ അശോകൻ, ജി ഉണ്ണികൃഷ്ണൻ, നിലവിലെ സെക്രട്ടറിയായിരുന്ന ബ്രെവിൻ എന്നിവരെ തരം താഴ്ത്തി. സജി ചെറിയാൻ്റെ വിശ്വസ്തനായ മനു സി പുളിക്കനെ ഏരിയ സെക്രട്ടറിയാക്കി പത്തം​ഗം ഏരിയ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

 

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  2. പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു

  3. മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി

  4. ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

  5. കെ.പി.സി.സി അധ്യക്ഷനൊപ്പം കണ്‍വീനറെയും മാറ്റണം ; അടൂര്‍പ്രകാശിനെ ഉന്നമിട്ട് വി.ഡി. പക്ഷം

Share on WhatsApp

Share this story

കടുത്ത വിഭാ​ഗീയതയെ തുടർന്ന് കുട്ടനാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് സിപിഎം pathanamthittamedia.com