Skip to content

നിരക്കുകൾ വർധിപ്പിക്കണം ; നാളെ ഓട്ടോ-ടാക്സി തൊഴിലാളികളുടെ സൂചനാപണിമുടക്ക്

കോഴിക്കോട് : ഓട്ടോ-ടാക്സി നിരക്കുകൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഓട്ടോത്തൊഴിലാളികൾ ബുധനാഴ്ച അർധരാത്രി മുതൽ 24 മണിക്കൂർ സൂചനാപണിമുടക്ക്‌ നടത്തും. ഓട്ടോ-ടാക്സി സംയുക്ത ട്രേഡ് യൂണിയൻസമിതിയുടെ ആഭിമുഖ്യത്തിലാണ് പണിമുടക്കെന്ന് സമിതി നേതാക്കളായ എൽ. രമേശൻ, കെ.കെ. മമ്മു (സി.ഐ.ടി.യു.), പി.കെ. നാസർ (എ.െഎ.ടി.യുസി.) എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒന്നരക്കിലോമീറ്റർദൂരം മിനിമംചാർജ് 50 രൂപയായും പിന്നീട് കിലോമീറ്ററിന് 20 രൂപയായും ഉയർത്തണമെന്നും മുഴുദിന വെയ്റ്റിങ് ചാർജ് 500 രൂപയാക്കി ഉയർത്തണമെന്നുമാണ് പ്രധാന ആവശ്യം. ഐ.എൻ.ടി.യു.സി., എസ്.ടി.യു. തുടങ്ങിയ സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നില്ല. അവസാനനിമിഷം അവർ തങ്ങൾക്കൊപ്പം ചേരുമെന്നാണ് പ്രതീക്ഷയെന്നും നേതാക്കൾ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം https://play.google.com/store/apps/details?id=com.pathanamthitta.media

 

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം

  2. കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത്‌ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു

  3. ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ

  4. മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് അടൂർ പ്രകാശ് : യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു

  5. ഇടുക്കിയിൽ ഏലത്തോട്ടത്തിൽ സ്ത്രീയുടെ മൃതദേഹം

Share on WhatsApp

Share this story

നിരക്കുകൾ വർധിപ്പിക്കണം ; നാളെ ഓട്ടോ-ടാക്സി തൊഴിലാളികളുടെ സൂചനാപണിമുടക്ക് pathanamthittamedia.com