Skip to content

ആഗോള ദൈവദശകം പാരായണം 25 ന് : അടൂർ യൂണിയനിലെ 65 ശാഖകളും പങ്കുചേരും

അടൂര്‍ : ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡിന്‍റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലായി പത്തുലക്ഷം പേർ ഒരേസമയം ദൈവദശകം പാരായണം ചെയ്യുന്ന ‘ഒരു ലോകം ഒരു പ്രാർത്ഥന’ പരിപാടി ഒക്ടോബർ 25 ഞായറാഴ്ച വൈകിട്ട് 7.15-ന് നടക്കും. ലോക സാഹോദര്യത്തിന്‍റെയും മാനവികതയുടെയും സന്ദേശമുയർത്തി നടത്തുന്ന ആഗോള ദൈവദശകം പാരായണത്തിൽ എസ്.എൻ.ഡി.പി. യോഗം അടൂർ യൂണിയനിലെ 65 ശാഖകളും പങ്കുചേരും. എസ്.എൻ.ഡി.പി. യോഗത്തിന്‍റെ നിർദേശപ്രകാരം അടൂർ യൂണിയനുകീഴിലുള്ള 65 ശാഖകളിലും ഒരേസമയം ദൈവദശകം പാരായണം ചെയ്യും.

ശ്രീനാരായണ ഗുരുദേവന്‍റെ ദർശനങ്ങളും മാനവികതയുടെയും സാഹോദര്യത്തിന്‍റെയും സന്ദേശവും ലോകമെമ്പാടും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തുന്നത്. പരിപാടിയിൽ മുഴുവൻ ശാഖകളും സജീവമായി പങ്കെടുക്കണമെന്ന് എസ്.എൻ.ഡി.പി. യോഗം അടൂർ യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ് കുമാര്‍, കൺവീനർ അഡ്വ.മണ്ണടി മോഹനന്‍ എന്നിവര്‍ അറിയിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. എൽ നിനോ ശക്തിപ്പെടുന്നു, ചരിത്രത്തിലാദ്യമായി പസഫികിലെ താപനില 30 ഡിഗ്രി കടന്നു ; ഇന്ത്യയിലും ആശങ്ക

  2. ‘കേരള സ്റ്റേറ്റ് 2’ ഔദ്യോഗിക നമ്പർ ഇനി ബെൻസിലും റേഞ്ച് റോവറിലും ; പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വാഹനങ്ങൾക്കും അനുമതി

  3. ‘ദുബായിൽ ജോലിയുണ്ട്, വിദേശയാത്രാവിലക്ക് നീക്കണം’ ; ഹൈക്കോടതിയെ സമീപിച്ച് ടോമിൻ തച്ചങ്കരി

  4. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റില്‍

  5. തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി

Share on WhatsApp

Share this story

ആഗോള ദൈവദശകം പാരായണം 25 ന് : അടൂർ യൂണിയനിലെ 65 ശാഖകളും പങ്കുചേരും pathanamthittamedia.com