Skip to content

മറയൂരിൽ പോലീസ് സ്റ്റേഷന് മുന്നിലിട്ട് ഭാര്യയെ വാക്കത്തികൊണ്ട് വെട്ടി ; ഭർത്താവ് അറസ്റ്റിൽ

ഇടുക്കി : ഇടുക്കി മറയൂരിൽ പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് ഭർത്താവ് ഭാര്യയെ വാക്കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. മറയൂർ സ്വദേശി ഭാഗ്യലക്ഷ്മിക്കാണ് വെട്ടേറ്റത്. ഭർത്താവ് ശിവാനന്ദനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് ഉച്ചയോടുകൂടിയാണ് സംഭവം. മറയൂർ പോലീസ് സ്റ്റേഷന്റെ മുമ്പിൽ കുടുംബതർക്കത്തെ തുടർന്നാണ് ഭാഗ്യലക്ഷ്മിയും ശിവാനന്ദനും എത്തിയത്. പിന്നീട് പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയിൽ തർക്കം പരിഹരിച്ചു. അതിന് ശേഷം തിരിച്ചിറങ്ങുമ്പോഴാണ് പോലീസ് സ്റ്റേഷന്റെ മുറ്റത്ത് വെച്ച് ഭാഗ്യലക്ഷ്മിയെ ശിവാനന്ദൻ വാക്കത്തി കൊണ്ട് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാഗ്യലക്ഷ്മിയെ പോലീസുകാർ ചേർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

പെട്ടെന്നുള്ള പ്രകോപനമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ശിവാനന്ദനെതിരെ വധശ്രമത്തിന് കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം ഭാഗ്യലക്ഷ്മിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വിദഗ്ധചികിത്സ ആവശ്യമുണ്ടെങ്കിൽ മെഡിക്കൽ കോളജിലേക്ക് മാറ്റിയേക്കും.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ

  2. മുട്ട വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടെ കൂടിയത് രണ്ട് രൂപയോളം

  3. യൂട്യൂബർ ഷാജൻ സ്‌കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ

  4. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാടക വീട് മാറുന്നു

  5. മഞ്ഞക്കടമ്പിലെ പാറമട വിവാദത്തില്‍ നിയമവിരുദ്ധ നീക്കങ്ങള്‍ അന്വേഷിക്കണം : വിജില്‍ ഇന്ത്യ മൂവ്മെന്‍റ്

Share on WhatsApp

Share this story

മറയൂരിൽ പോലീസ് സ്റ്റേഷന് മുന്നിലിട്ട് ഭാര്യയെ വാക്കത്തികൊണ്ട് വെട്ടി ; ഭർത്താവ് അറസ്റ്റിൽ pathanamthittamedia.com