Skip to content

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പ് : ഫലം അംഗീകരിക്കണം ; പി.ടി ഉഷയ്ക്ക് അഞ്ജുബോബി ജോർജിന്റെ മറുപടി

തിരുവനന്തപുരം: ഇന്ത്യൻ ഒളിംമ്പിക്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിലെ ആരോപണത്തിൽ പി.ടി ഉഷക്ക് മറുപടിയുമായി അഞ്ചു ബോബിജോർജ്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കണമെന്നും ആരൊക്കെ വോട്ട് ചെയ്തതെന്ന് അറിയില്ലെന്നും മുൻകൂട്ടി എങ്ങനെ അറിയാൻ കഴിയുമെന്നുമാണ് പി.ടി ഉഷയ്ക്കുള്ള അഞ്ജു ബോബി ജോർജിന്റെ മറുപടി. തെരഞ്ഞെടുപ്പിലെ കൃത്രിമത്വം ചൂണ്ടിക്കാട്ടി ബിജെപി രാജ്യസഭാംഗം കൂടിയായ പി.ടി ഉഷ അന്താരാഷ്ട്ര ഒളിംമ്പിക്സ് കമ്മിറ്റിക്ക് കത്തയച്ചിരുന്നു. ഐഒഎ അധ്യക്ഷ പദവിയിലുള്ള താൻ പുറത്തായതിൽ കേന്ദ്ര പിന്തുണയുണ്ടെന്ന സംശയത്തിലാണ് പി. ടി ഉഷ. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് പി.ടി ഉഷ കത്തയച്ചിരുന്നു. ഒരു പ്രത്യേക പാനലിന്റെ വിജയത്തിനായി ഐഒഎ ഭാരവാഹികൾ സംഘടിതമായി പ്രവർത്തിച്ചെന്നാണ് കത്തിലെ പ്രധാന ആരോപണം. തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ബോധപൂർവമായ നീക്കങ്ങൾ നടന്നതായും പി.ടി ഉഷ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ റിട്ടേണിങ് ഓഫീസർ തയ്യാറായില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അനധികൃതമായി വോട്ട് തേടിയെന്നും വോട്ട് ചെയ്തതിന്റെ ഇമെയിൽ സ്ഥിരീകരണം കാണിക്കാൻ കായികതാരങ്ങളെ നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നു. തെരഞ്ഞെടുപ്പിൽ അഞ്ജു ബോബി ജോർജ്, റാണി റാംപാൽ, ഡോളാ ബാനർജി, സൈന നെഹ്‌വാൾ തുടങ്ങിയവർ ഉൾപ്പെട്ട ഭാരത് പാനലിനെതിരെയായിരുന്നു പി.ടി ഉഷയുടെ മത്സരം. കടുത്ത പോരാട്ടത്തിനൊടുവിൽ പി.ടി ഉഷയ്ക്ക് 40 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഭാരത് പാനലാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു

  2. ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

  3. ശത്രുരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ ; ഭൂഗർഭ തുരങ്കങ്ങളിൽ സജ്ജമാക്കിയിരിക്കുന്നത് നൂറുകണക്കിന് ബാലസ്റ്റിക് മിസൈലുകൾ

  4. ​’നാണമില്ലാത്ത മനുഷ്യാ’; ഇസ്രയേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ ആക്ഷേപിച്ച് സാറ നെതന്യാഹു

  5. ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം

Share on WhatsApp

Share this story

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പ് : ഫലം അംഗീകരിക്കണം ; പി.ടി ഉഷയ്ക്ക് അഞ്ജുബോബി ജോർജിന്റെ മറുപടി pathanamthittamedia.com