Skip to content

വീണ്ടും ആക്രമിച്ചാല്‍ വന്‍ തിരിച്ചടി ; അമേരിക്കയോട് ഇറാന്‍

തെഹ്റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ അമേരിക്കയുടെ നിലപാട് കാപട്യമെന്ന് ഇറാന്‍. യുദ്ധം നീട്ടിക്കൊണ്ടുപോകാന്‍ ഇസ്രായേലിന് പ്രത്യേക താത്പര്യമെന്നും ഇറാന്‍ പ്രതികരിച്ചു. ‘യുദ്ധവുമില്ല, സമാധാനവുമില്ല’ എന്ന അവസ്ഥ അവസാനിപ്പിക്കാന്‍ ഇറാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ ഖാലിബാഫ് അറിയിച്ചു. ചര്‍ച്ചകളിലൂടെയല്ലാതെ ശക്തമായ പ്രതിരോധത്തിലൂടെയും ഇത് സാധ്യമാക്കുമെന്നും മുന്നറിയിപ്പുണ്ട്. അമേരിക്ക വീണ്ടും അക്രമിച്ചാല്‍ യൂറോപ്പിലേതുള്‍പ്പെടെയുള്ള യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിടുമെന്ന് ഇറാന്‍ സുരക്ഷാ മേധാവി മൊഹ്‌സെന്‍ റെസാഈ താക്കീത് നല്‍കി. 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ശേഖരം മൂന്നാമതൊരു രാജ്യത്തേക്ക് മാറ്റണമെന്ന അമേരിക്കന്‍ നിര്‍ദേശം തള്ളിയതായി റെസാഈ അറിയിച്ചു. അതേസമയം, ഇറാന്‍ ആണവായുധം സ്വന്തമാക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും ഭീഷണി മുഴക്കി. ഇറാനില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തേണ്ടിവരില്ലെന്നാണ് പ്രതീക്ഷ.

ഇതിനകം അമേരിക്ക തകര്‍ത്ത കെട്ടിടങ്ങളും മറ്റും പുനര്‍നിര്‍മിക്കാന്‍ വലിയ പരിശ്രമം ആവശ്യമാണെന്നും ട്രംപ് പരിഹസിച്ചു. നിലവില്‍ ഇറാനെതിരെ സൈനിക നടപടി തുടരേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ രാജ്യത്തിനെതിരായ ഉപരോധങ്ങള്‍ തുടരുമെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു. പാരീസില്‍ നടന്ന ജി7 വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയാണ് നിലപാട് വ്യക്തമാക്കിയത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു

  2. ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു ; ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പുതിയ നിരക്കുകൾ

  3. ബി.എല്‍.എം മോഡല്‍ നിക്ഷേപ തട്ടിപ്പ് കേരളത്തില്‍ വ്യാപകം : ബ്ലെയിഡ് കമ്പനികളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ്

  4. ചെറുകോൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു

  5. നെതന്യാഹുവിന്റെ പരാജയത്തിൽ യൂത്ത് ലീഗിന് പങ്കെന്ന് മന്ത്രി കെഎം ഷാജി

Share on WhatsApp

Share this story

വീണ്ടും ആക്രമിച്ചാല്‍ വന്‍ തിരിച്ചടി ; അമേരിക്കയോട് ഇറാന്‍ pathanamthittamedia.com