ഇസ്രയേലിൽ അധികാരത്തർക്കം രൂക്ഷം ; നെതന്യാഹു സൈനിക നീക്കം അടക്കം സുപ്രധാന വിവരങ്ങൾ കൈമാറുന്നില്ലെന്ന് ഐസൻകോട്ട്
ടെൽ അവീവ്: കാവൽ പ്രധാനമന്ത്രിയായ ബെഞ്ചമിൻ നെതന്യാഹു തനിക്ക് വിവരങ്ങൾ നൽകുന്നില്ലെന്ന് ഗാദി ഐസൻകോട്ട്. ദേശീയ സുരക്ഷ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ കൈമാറാൻ തയ്യാറാകുന്നില്ലെന്നാണ് ആരോപണം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് തന്നെ ക്ഷണിച്ച സ്ഥിതിക്ക് സൈന്യത്തിന്‍റെ നീക്കങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്‍റലിജന്‍സ് വിവരങ്ങള്‍ അറിയിക്കേണ്ടത് അത്യാവശ്യമാണെന്ന് ഐസന്‍കോട്ട് പ്രതികരിച്ചു. അത്യാവശ്യമല്ലെങ്കിൽ ഭരണമാറ്റ കാലയളവിൽ സൈനിക നീക്കം പാടില്ലെന്നും മുന്നറിയിപ്പ് നൽകി. യുദ്ധമുഖത്തെ പുതിയ നീക്കങ്ങൾ അറിയിക്കണമെന്നും ഐസൻകോട്ട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ഉന്നയിച്ച് ഐസൻകോട്ട് അറ്റോർണി ജനറലിന് കത്ത് നൽകി. നിലവിൽ നിയമപരമായി പ്രതിപക്ഷ നേതാവ് ഇല്ലാത്തതിനാലും സർക്കാർ രൂപീകരിക്കാൻ പ്രസിഡന്‍റ് ഐസക് ഹെർസോഗ് തന്നെ ചുമതലപ്പെടുത്തിയതിനാലും തനിക്ക് കൃത്യവും സമഗ്രവുമായ സുരക്ഷാ വിശദീകരണങ്ങളും രഹസ്യാന്വേഷണ വിലയിരുത്തലുകളും ലഭിക്കേണ്ടതുണ്ടെന്ന് ഐസൻകോട്ട് പറഞ്ഞു.
തന്‍റെ സംഘം നെതന്യാഹുവിന്‍റെ ഓഫീസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമം അനുശാസിക്കുന്നതുപോലെ ഏതൊരു സൈനിക നടപടിയും മന്ത്രിസഭയും സർക്കാരും കൃത്യമായി ചർച്ച ചെയ്ത് അംഗീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഐസൻകോട്ട് അറ്റോർണി ജനറലിനോട് ആവശ്യപ്പെട്ടു
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World news-
ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത് ; നാല്പത്തിരണ്ടുകാരിയുടെ ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിച്ചേർത്ത കേസിൽ പ്രതി കുറ്റം സമ്മതിച്ചു
-
ഹോർമുസ് കടലിടുക്ക് തുറക്കാൻ ഏഴ് ഉപാധികളുമായി ഇറാൻ ; അമേരിക്കയുടെ മറുപടിക്കായി കാത്തിരിക്കുന്നു
-
വിവാദങ്ങളിൽ കുടുങ്ങി എൻവിഡിയ മേധാവി ; ജെൻസൻ ഹുവാങ്ങിനെ മാറ്റാൻ കമ്പനി ബോർഡ് ആലോചിക്കുന്നു
Most read
-
പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു
-
ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു ; ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പുതിയ നിരക്കുകൾ
-
ബി.എല്‍.എം മോഡല്‍ നിക്ഷേപ തട്ടിപ്പ് കേരളത്തില്‍ വ്യാപകം : ബ്ലെയിഡ് കമ്പനികളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ്
-
ചെറുകോൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു
-
ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്


