മകരവിളക്ക് മഹോത്സവം : പുരാതന വാമൊഴി ശീലുകളുമായി നായാട്ടുവിളി

For full experience, Download our mobile application:
Get it on Google Play

ശബരിമല : മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ശബരിമലയില്‍ പുരാതന വാമൊഴി ശീലുകളുമായി നായാട്ടുവിളി. മകരവിളക്കുദിനം മുതല്‍ തുടര്‍ച്ചയായി അഞ്ച് ദിവസം നായാട്ടുവിളിയുണ്ട്. പതിനെട്ടാം പടിക്ക് താഴെയുള്ള നിലപാട്തറയില്‍ നിന്ന് തെക്കോട്ട് നോക്കിയാണ് നായാട്ടുവിളി. അവസാന ദിവസം ശരംകുത്തിയിലാണ് ചടങ്ങ്. അയ്യപ്പസ്വാമിയുടെ കാവലാളുകളായ ഭൂതഗണങ്ങളും മലദൈവങ്ങളും മകരവിളക്ക് മഹോത്സവ വേളയില്‍ ശബരിമലയില്‍ നിന്ന് ഉള്‍ക്കാടുകളിലേക്ക് പോകും. ഇവരെ അയ്യപ്പസ്വാമി നേരിട്ട് വിളിച്ച് ശബരിമലയിലേക്ക് കൂട്ടിക്കൊണ്ട് വരുമെന്നാണ് വിശ്വാസം. ഇതിനായാണ് നായാട്ടുവിളി സംഘം ശരംകുത്തിയിലേക്ക് പോകുന്നത്.

പദ്യരൂപത്തില്‍ ചിട്ടപ്പെടുത്തിയ അയ്യപ്പചരിതവും ഐതിഹ്യവും ദ്രാവിഡ മലയാളഭാഷയില്‍ അവതരിപ്പിക്കുന്ന തലമുറകളിലൂടെ വാമൊഴിയായി പകര്‍ന്നുവന്ന ശീലുകളാണ് നായാട്ടുവിളി എന്നറിയപ്പെടുന്നത്. അയ്യപ്പസ്വാമിയുടെ ഐതിഹ്യം ആസ്പദമാക്കിയ 576 ശീലുകള്‍ നായാട്ടുവിളിയില്‍ ഉള്‍ക്കൊള്ളുന്നു. ശബരിമല ക്ഷേത്രത്തിന്റ തുടക്ക കാലം മുതല്‍ തുടരുന്ന ഈ ആചാരത്തില്‍ നായാട്ടുവിളിക്കുന്നയാള്‍ ഓരോ ശീലും ചൊല്ലി കഴിയുമ്പോള്‍ കൂടെയുള്ളവര്‍ ”ഈ ഹൂയി” എന്ന് മുഴക്കുന്നു. ഭഗവാന്‍ അയ്യപ്പന്റെ മകരമാസ മഹോത്സവം നടക്കുകയാണെന്ന് അക്കരക്കരയിലെ ജനങ്ങളെ അറിയിക്കാന്‍ വേണ്ടിയാണ് ”ഈ ഹൂയി” വിളിക്കുന്നത്.

പതിനെട്ടാം പടിക്ക് താഴെയുള്ള അയ്യപ്പസ്വാമി മുകളിലുള്ള ശ്രീധര്‍മശാസ്താവിനെ കാണാന്‍ വരുന്ന സന്ദര്‍ഭം കൂടിയാണ് നായാട്ട് വിളി. നായാട്ട് വിളിക്കുറുപ്പ് ഉള്‍പ്പെടെ 12 പേരാണ് നായാട്ടുവിളി സംഘത്തില്‍ ഉള്ളത്. റാന്നി -പെരുനാട് വെള്ളാളകുലരായിട്ടുള്ള പുന്നമൂട്ടില്‍ കുടുംബത്തിനാണ് നായാട്ട് വിളിക്കുള്ള കാരാഴ്മ അവകാശം പന്തളം രാജാവ് കല്‍പിച്ചു നല്‍കിയത്. നിലവില്‍ പുന്നമ്മൂട്ടില്‍ പി.ജി. മഹേഷ് ആണ് നായാട്ടുവിളിയിലെ ശീലുകള്‍ ചൊല്ലുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

0
എറണാകുളം: സംസ്ഥാനത്ത് ഇന്ന് മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. നാലുജില്ലകളില്‍ യെല്ലോ...

ഇ-കൊമേഴ്സ് മേഖലയിൽ നിയന്ത്രണം കടുപ്പിച്ച് കേന്ദ്രസർക്കാർ : തെറ്റിദ്ധരിപ്പിക്കുന്ന വിലക്കിഴിവുകളിൽ നടപടി

0
ന്യൂഡൽഹി : ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, സെർച്ച് റിസൽറ്റുകളിൽ...

ചൈനയിൽ വിദേശ ചരക്കുകപ്പലിൽ തീപിടിത്തം : 25 പേർക്ക് ദാരുണാന്ത്യം

0
ബെയ്ജിങ്: ചൈനയിലെ കിഴക്കൻ കപ്പൽ ഗതാഗത ഹബ്ബായ ക്വിംഗ്ദാവോ തുറമുഖത്ത് അറ്റകുറ്റപ്പണികൾക്കായി...

ബ്രിക്സ് ഉച്ചകോടി ; ഡൽഹിയിൽ കടുത്ത വ്യോമപാത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിക്കും സമീപപ്രദേശങ്ങൾക്കും മുകളിൽ കടുത്ത വ്യോമപാത...