‘ഒറ്റമരം’ ഓഡിയോ & ട്രെയിലർ ലോഞ്ച് നടന്നു ; നവംബർ 17 ന് ചിത്രം തിയറ്ററുകളിലേക്ക്

For full experience, Download our mobile application:
Get it on Google Play

സൂര്യ ഇവൻറ് ടീമിൻറെ ബാനറിൽ മോസ്കോ കവലക്കു ശേഷം ബിനോയ് വേളൂർ സംവിധാനം ചെയ്യുന്ന ഒറ്റമരം സിനിമയുടെ ഓഡിയോ & ട്രെയിലർ ലോഞ്ച് എറണാകുളം ഐ. എം. എ. ഹാളിൽ വെച്ചു നടന്നു. ചടങ്ങിൽ ബാബു നമ്പൂതിരി, നീന കുറുപ്പ്, കൈലാഷ്, അഞ്ജന അപ്പുക്കുട്ടൻ, പ്രമോദ് വെളിയനാട്, സംവിധായകൻ സോഹൻ സീനുലാൽ, തിരക്കഥാകൃത്ത് ശ്യാം മോഹൻ, ഫെഫ്ക്ക യൂണിയൻ ഡയറക്ടർ ബോർഡ് അംഗം ചാക്കോ കല്ലൂപ്പറമ്പൻ, സജീഷ് മണലയിൽ, ഡോ. അനീസ് മുസ്തഫ, മുൻഷി രഞ്ജിത്ത്, വിനോജ് നാരായണൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ചിത്രത്തിൻറെ അഭിനേതാക്കളും അണിയറ പ്രവർത്തകരുമടക്കം ഒട്ടേറെ പേർ പങ്കെടുത്തു.

മലയാള സിനിമയിൽ നീണ്ട ഇടവേളയ്ക്കുശേഷം വിന്റേജ് ചിത്രങ്ങളെ ഓർമ്മപ്പെടുത്തുംവിധം കുടുംബബന്ധങ്ങളെ പശ്ചാത്തലമാക്കിയുള്ള മനോഹര ചിത്രമാണ് ഒറ്റമരം. ജീവിക്കാൻ മറന്നുപോയവരുടെ, ആഗ്രഹങ്ങൾ ത്യജിച്ചവരുടെ, ബന്ധങ്ങൾക്കിടയിൽ ശ്വാസം മുട്ടുന്നവരുടെ, നേർക്കാഴ്ച്ചയാണ് ഈ ചിത്രം. ജീവിതം പറയുന്ന സിനിമകളുടെ കൂട്ടത്തിലേക്ക് ഈ വരുന്ന നവംബർ പതിനേഴിന് ഒറ്റമരം പ്രേക്ഷകരിലേക്കെത്തുന്നു. കേരളമൊട്ടാകെ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൻറെ വിതരണം അവീന ഫിലിംസാണ്. ചിത്രത്തിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുനിൽ എ സക്കറിയയാണ്. അഭിനയിച്ചിരിക്കുന്നവർ ബാബു നമ്പൂതിരി, കൈലാഷ്, നീന കുറുപ്പ്, ഗായത്രി, സുനിൽ എ സക്കറിയ, പി ആർ ഹരിലാൽ, മുൻഷി രഞ്‌ജിത്ത്‌, കൃഷ്ണപ്രഭ, അഞ്ജന അപ്പുകുട്ടൻ, സുരേഷ് കുറുപ്പ് , ലക്ഷ്‌മി സുരേഷ്, കോട്ടയം പുരുഷൻ, സോമു മാത്യു, ഡോക്ടർ അനീസ് മുസ്തഫ, ഡോക്ടർ ജീമോൾ, മനോജ് തിരുമംഗലം, സിങ്കൽ തന്മയ, മഹേഷ് ആർ കണ്ണൻ , മാസ്റ്റർ മർഫി, കുമാരി ദേവിക തുടങ്ങിയവരാണ് .

പിന്നണി പ്രവർത്തകർ ക്യാമറ രാജേഷ് പീറ്റർ, ചീഫ് അസോസിയേറ്റ് വിനോജ് നാരായണൻ, എഡിറ്റർ സോബി എഡിറ്റ്‌ ലൈൻ, മ്യൂസിക് & ഒറിജിനൽ സ്‌കോർ വിശ്വജിത് സി ടി, സൗണ്ട് ഡിസൈൻ ആനന്ദ് ബാബു, ലിറിക്‌സ്‌ നിധിഷ് നടേരി & വിനു ശ്രീലകം, കളറിസ്റ്റ് മുത്തുരാജ്, ആർട്ട് ലക്ഷ്മൺ മാലം, വസ്‌ത്രാലങ്കാരം നിയാസ് പാരി, മേക്കപ്പ് രാജേഷ് ജയൻ, സ്‌റ്റിൽസ് മുകേഷ് ചമ്പക്കര, പ്രൊഡക്‌ഷൻ കൺട്രോളർ ശശി മയനൂർ, പ്രൊഡക്ഷൻ മാനേജർ സുരേഷ് കുന്നേപ്പറമ്പിൽ, ലൊക്കേഷൻ മാനേജർ റോയ് വർഗീസ്, പി ആർ ഓ ഹസീന ഹസി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന റിപ്പോർട്ടർ ചാനൽ എംഡിയുടെ പ്രസ്താവനയിൽ...

0
തിരുവനന്തപുരം: മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി...

വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും...

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ...

0
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി...

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ...