പാക് മന്ത്രി മുസാദിഖ് മസൂദ് മാലികിന്‍റെ ഇന്ത്യാ സന്ദർശനം ; മോദി സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ്
ന്യൂഡൽഹി: പാക് മന്ത്രി മുസാദിഖ് മസൂദ് മാലികിന്‍റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് വിമർശനവുമായി കോൺഗ്രസ്. ഇന്ത്യക്കാരെ കൊല്ലാൻ ഭീകരവാദികളെ അയച്ച അതേ പാകിസ്ഥാനിൽ നിന്നുള്ള മന്ത്രിയെ മോദി സർക്കാർ സ്വീകരിക്കാൻ ഒരുങ്ങുന്നു എന്നാണ് ആരോപണം. ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചപ്പോൾ, പാകിസ്ഥാനിലേക്കുള്ള നദീജല പ്രവാഹം തടയാൻ ശ്രമിക്കുന്നവരുടെ കൈകൾ വെട്ടിമാറ്റുമെന്ന് ഭീഷണിപ്പെടുത്തിയ മന്ത്രിയാണ് മുസാദിക് മസൂദ് മാലിക്. നവംബർ 20 മുതൽ 22 വരെ നടക്കുന്ന എസ്‌സിഒ സാംസ്കാരിക സംവാദത്തിൽ പങ്കെടുക്കാനാണ് മുസാദിക് മാലിക് ഇന്ത്യയിലെത്തുന്നത്.
പാകിസ്ഥാനോട് മോദിക്കും ബിജെപിക്കും സ്നേഹം കൂടുകയാണെന്നും ഇത് പലപ്പോഴായി പുറത്തു വരികയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യദ്രോഹവും വഞ്ചനയുമാണ് ആർഎസ്എസിന്‍റെയും ബിജെപിയുടെയും സിരകളിലെന്നും കോൺഗ്രസ് ആരോപിച്ചു.
കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി ഏകോപന ഫെഡറൽ മന്ത്രിയാണ് മുസാദിഖ് മസൂദ് മാലിക്. 2023 മെയ് മാസത്തിന് ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യ പാക് മന്ത്രിയാണ് മാലിക്. 2025 ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ 1960-ലെ കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ വിമർശിച്ചുകൊണ്ട് പാക് വാർത്താവിതരണ മന്ത്രി തരാറിനൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് മാലിക് ഭീഷണി മുഴക്കിയത്.
“പാകിസ്ഥാന് അവകാശപ്പെട്ട വെള്ളത്തിൽ ഇടപെടാൻ ശ്രമിക്കുന്ന കൈകൾ ഞങ്ങൾ വെട്ടിമാറ്റും” എന്നായിരുന്നു ഭീഷണി. അതിർത്തി കടന്നുള്ള ഭീകരവാദത്തിനുള്ള പിന്തുണ പാകിസ്ഥാൻ അവസാനിപ്പിക്കുന്നതു വരെ, കരാർ മരവിപ്പിച്ച തീരുമാനത്തിൽ മാറ്റമുണ്ടാകില്ല എന്നാണ് ഇന്ത്യയുടെ നിലപാട്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതികൾ വസ്ത്രം മാറ്റി – മോഷ്ടാക്കളായ രണ്ട് തമിഴ് യുവതികളെ റാന്നി പോലീസ് പിടികൂടി : 21,000 രൂപ ഒളിപ്പിച്ച നിലയിൽ





