Skip to content

ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ ബുക്സിൻ്റെ പിന്മാറ്റം : ആദ്യമായി പ്രതികരിച്ച് സോണിയ ഗാന്ധി

ഡൽഹി : ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറിയതിൽ ആദ്യമായി പ്രതികരിച്ച് കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി. സർക്കാരിനെതിരായ എഴുത്തിൽ പെൻഗ്വിൻ അസ്വസ്ഥരായിരുന്നുവെന്ന് സോണിയ ഗാന്ധി പറഞ്ഞു. തിരുത്തലുകൾക്കായി നിരന്തരം സമ്മർദം ചെലുത്തിയെന്നും താൻ വഴങ്ങിയില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. ദ ഗാർഡിയനോടാണ് പ്രതികരണം. പെൻഗ്വിൻ്റെ പിന്മാറ്റത്തിൽ തനിക്ക് നിരാശയുണ്ടെങ്കിലും അത്ഭുതമൊന്നും തോന്നിയില്ലെന്നും പുസ്തകം സെൻസർ ചെയ്യാനുള്ള ഒരു ശ്രമമായാണ് ഇതിനെ കാണുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു. സോണിയ ഗാന്ധിയുടെ വരാനിരിക്കുന്ന ഓർമ്മക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ (Belonging: A Journey of Love) എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്നാണ് പ്രസാധകരായ ‘പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ’ പിന്മാറിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ്, ചൈനീസ് കടന്നുകയറ്റം എന്നിവയെ പരാമർശിക്കുന്ന ഭാഗങ്ങളെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പെൻഗ്വിൻ്റെ പിന്മാറ്റത്തിന് കാരണമായതെന്ന സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ ബാഹ്യ സമ്മർദങ്ങൾ കാരണമാണ് പിന്മാറിയതെന്ന കാര്യം പ്രസാധകർ നിഷേധിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പ്രാർത്ഥനാ ചടങ്ങിനിടെ കല്ലെറിഞ്ഞ് ആക്രമണം : കടയ്ക്കാട് സ്വദേശി അറസ്റ്റിൽ

  2. മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ

  3. അനധികൃത പാറ ഖനനം : റാന്നി സതേൺ റോക്ക്സിനെതിരെ കളക്ടർക്ക് പരാതി

  4. യൂട്യൂബർ ഷാജൻ സ്‌കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ

  5. മഞ്ഞക്കടമ്പിലെ പാറമട വിവാദത്തില്‍ നിയമവിരുദ്ധ നീക്കങ്ങള്‍ അന്വേഷിക്കണം : വിജില്‍ ഇന്ത്യ മൂവ്മെന്‍റ്

Share on WhatsApp

Share this story

ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ ബുക്സിൻ്റെ പിന്മാറ്റം : ആദ്യമായി പ്രതികരിച്ച് സോണിയ ഗാന്ധി pathanamthittamedia.com