ആർ പ്രേംകുമാറിനെ ചോദ്യം ചെയ്യുമെന്ന് ഇ ഡി ; ബിഎൽഎം കേസിൽ തുടർനടപടി
കൊച്ചി: ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ ആർ പ്രേംകുമാറിനെ ചോദ്യം ചെയ്യുമെന്ന് ഇ ഡി. പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. അടുത്ത ആഴ്ചയോടെ നോട്ടീസ് നൽകും. ആർ പ്രേംകുമാർ വിദേശത്താണെന്നാണ് വിവരം. നോട്ടീസ് കൈപ്പറ്റിയില്ലെങ്കിൽ ലുക്ക്‌ഔട്ട് നോട്ടീസ് അടക്കമുള്ള നടപടിക്രമങ്ങളും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പരിഗണനയിലുണ്ട്. സാമ്പത്തിക തിരിമറി കേസിൽ ബി എൽ എമ്മിന്‍റെ 103 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചിരുന്നു. ശതകോടികളുടെ തട്ടിപ്പാണ് പ്രേംകുമാർ നടത്തിയതെന്നും സമഗ്രമായ അന്വേഷണം തുടരുമെന്നും ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു. ബി എൽ എം സ്ഥാപക ചെയർമാൻ പ്രേംകുമാറുമായി ബന്ധപ്പെട്ട് ചെന്നൈ, എറണാകുളം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മൂന്നാർ എന്നീ സ്ഥലങ്ങളിലെ 12 ഇടങ്ങളിൽ ഇന്നലെ നടത്തിയ റെയ്ഡിൽ ഗുരുതര തട്ടിപ്പ് കണ്ടെത്തിയെന്നാണ് ഇഡി പറയുന്നത്.
ഹൗസിംഗ് സൊസൈറ്റി വഴി സാധാരണക്കാരിൽ നിന്ന് ശേഖരിച്ച നിക്ഷേപത്തുക, ചട്ടവിരുദ്ധമായി സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും പ്രേംകുമാർ വകമാറ്റി എന്നടക്കം കണ്ടെത്തിയതായി ഇഡി വ്യക്തമാക്കി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
യുഡിഎഫ് സർക്കാരിൻ്റെ പുതിയ മദ്യനയം പ്രഖ്യാപിക്കും വരെ ബാറുകൾക്ക് പുതിയ ലൈസൻസ് നൽകരുതെന്ന് ഉത്തരവിറക്കി എക്സൈസ് വകുപ്പ്
-
സ്കൂൾ കുട്ടികളുമായുള്ള വിനോദയാത്രയ്ക്കിടെ ബസ് കത്തിനശിച്ചു ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
-
ഗ്യാനേഷ് കുമാറിന് കേരളത്തിലും കുരുക്ക് ; കരാറുകാരന്റെ വെളിപ്പെടുത്തലില്‍ പ്രാഥമിക അന്വേഷണം
Most read
-
പ്രാർത്ഥനാ ചടങ്ങിനിടെ കല്ലെറിഞ്ഞ് ആക്രമണം : കടയ്ക്കാട് സ്വദേശി അറസ്റ്റിൽ
-
മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ
-
യൂട്യൂബർ ഷാജൻ സ്‌കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ
-
അനധികൃത പാറ ഖനനം : റാന്നി സതേൺ റോക്ക്സിനെതിരെ കളക്ടർക്ക് പരാതി
-
മഞ്ഞക്കടമ്പിലെ പാറമട വിവാദത്തില്‍ നിയമവിരുദ്ധ നീക്കങ്ങള്‍ അന്വേഷിക്കണം : വിജില്‍ ഇന്ത്യ മൂവ്മെന്‍റ്


