കൊച്ചിയിൽ സ്വകാര്യ ബസ് ട്രാഫിക് പോലീസുകാരനെ ഇടിച്ചിട്ടു ; ബസും ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ
കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസ് ട്രാഫിക് പോലീസുകാരനെ ഇടിച്ചിട്ടു. ഹൈക്കോടതിക്ക് സമീപം ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം. സിപിഒ ശ്രീദത്ത് ആശുപത്രിയിൽ ചികിത്സ തേടി. അപകടമുണ്ടാക്കിയ മഹാത്മ ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഡ്രൈവർ കാക്കനാട് സ്വദേശി അനീഷ് പോലീസ് കസ്റ്റഡിയിലാണ്. മേനക ഭാഗത്ത് നിന്നും അമിതവേഗതയില്‍ അശ്രദ്ധമായി ഓടിച്ചെത്തിയ ബസ് ബാനര്‍ജി റോഡിലേക്ക് തിരിയവേയാണ് അപകടമുണ്ടായത്. കൊച്ചിയിൽ അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരിയായ യുവതി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. തൃശൂർ സ്വദേശിയായ അക്ഷരയ്ക്കാണ് ജീവൻ നഷ്ടമായത്. കാക്കനാട് – ഇടച്ചിറ റോഡിൽ ഐഎംജി ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ജിമ്മിൽ നിന്ന് മടങ്ങുകയായിരുന്ന യുവതിയെ, ഇടുങ്ങിയ വഴിയിലൂടെ അമിത വേഗതയിൽ എത്തിയ ബസ് ഇടിക്കുകയായിരുന്നു. യുവതിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.
ബസ് അമിത വേഗതയിലായിരുന്നു എന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം. മനപ്പൂർവമുള്ള നരഹത്യാ കുറ്റം ചുമത്തി ബസ് ഡ്രൈവർ ബിനോയ്‍യെ അറസ്റ്റ് ചെയ്തു. ഇൻഫോപാർക്കിലെ ജീവനക്കാരിയായിരുന്നു മരിച്ച അക്ഷര. വിവാഹിതയാണ്. കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ വ്യാപക പരാതി ഉയരുന്നുണ്ട്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
പ്രാർത്ഥനാ ചടങ്ങിനിടെ കല്ലെറിഞ്ഞ് ആക്രമണം : കടയ്ക്കാട് സ്വദേശി അറസ്റ്റിൽ
-
മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ
-
അനധികൃത പാറ ഖനനം : റാന്നി സതേൺ റോക്ക്സിനെതിരെ കളക്ടർക്ക് പരാതി
-
യൂട്യൂബർ ഷാജൻ സ്‌കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ
-
മഞ്ഞക്കടമ്പിലെ പാറമട വിവാദത്തില്‍ നിയമവിരുദ്ധ നീക്കങ്ങള്‍ അന്വേഷിക്കണം : വിജില്‍ ഇന്ത്യ മൂവ്മെന്‍റ്





