Skip to content

ഖത്തറിൽ ജീവനക്കാരുടെ പാസ്‌പോർട്ട് പിടിച്ചുവെച്ചാൽ 25,000 റിയാൽ വരെ പിഴ

ഖത്തർ : ജീവനക്കാരുടെ പാസ്‌പോർട്ട് കൈവശം വെക്കുന്ന തൊഴിലുടമകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. റെസിഡൻഷ്യൽ പെർമിറ്റ് അനുവദിക്കുന്നതിനോ പുതുക്കുന്നതിനോ ഉള്ള നടപടികൾ പൂർത്തിയായിട്ടും പാസ്‌പോർട്ട് തിരികെ നൽകാതിരുന്നാൽ 25,000 ഖത്തർ റിയാൽ വരെ പിഴ ചുമത്തും. ജീവനക്കാരന്റെ രേഖാമൂലമുള്ള സമ്മതമില്ലാതെ പാസ്‌പോർട്ട് പിടിച്ചുവെക്കുന്നത് നിയമലംഘനമാണെന്നും അധികൃതർ വ്യക്തമാക്കി. മന്ത്രാലയം സംഘടിപ്പിച്ച വെബിനാറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെർച്ച് ആൻഡ് ഫോളോ-അപ്പ് വിഭാഗത്തിലെ ഡിറ്റൻഷൻ സെക്ഷൻ മേധാവി മേജർ സൗദ് ഹമദ് അൽ ബുറൈദിയാണ് തൊഴിലുടമകൾക്കുള്ള മുന്നറിയിപ്പ് നൽകിയത്. താമസാനുമതിയുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായാൽ ജീവനക്കാരുടെ പാസ്‌പോർട്ട് തിരികെ നൽകണമെന്നാണ് നിർദേശം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത്‌ പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

  2. ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്‌യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി

  3. പുളിക്കീഴിൽ ചതുപ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിൽ വഴിത്തിരിവ് , അമ്മ കസ്റ്റഡിയിൽ

  4. വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍ ; സാഹസികമായി രക്ഷപ്പെടുത്തി

  5. രാഹുൽ ​ഗാന്ധി വിദേശത്ത് പോയ വീഡിയോ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച് ബിജെപി

Share on WhatsApp

Share this story

ഖത്തറിൽ ജീവനക്കാരുടെ പാസ്‌പോർട്ട് പിടിച്ചുവെച്ചാൽ 25,000 റിയാൽ വരെ പിഴ pathanamthittamedia.com