റാന്നി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 7, 9, 10, 11 തീയതികളിൽ വെച്ചൂച്ചിറയില്‍ : സ്വാഗത സംഘം രൂപീകരിച്ചു
റാന്നി : റാന്നി വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 7, 9, 10, 11 തീയതികളിൽ വെച്ചൂച്ചിറ എണ്ണൂറാം വയൽ സി.എം.എസ്.എൽ.പി. സ്കൂളിൽ നടക്കും. കലോത്സവത്തിന്റെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘം രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് എസ്.രമാദേവി ഉദ്ഘാടനം ചെയ്തു. ടി.കെ.ജെയിംസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മേഴ്സി ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ അലക്സ്, അംഗങ്ങളായ ഇ.വി.വർക്കി, രാജി വിജയകുമാർ, ബിന്ദു തോമസ്, അനീഷ് കുന്നപ്പുഴ, ഷാജി കൈപ്പുഴ, ലിനോജ് കണയങ്കൽ, പ്രിയ സുരേന്ദ്രൻ, ലിനി ജയൻ, മഞ്ജു മോളിക്കൽ, ഷിജി, അനു, റെംസി ജോഷി, സതീഷ് കെ.പണിക്കർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രജിത ആർ.നായർ, സാബു പുല്ലാട്ട്, വി.ജി.കിഷോർ, സന്തോഷ് ബാബു, ടി.കെ.സാജു, ആർ. വരദരാജൻ, ഷൈനു ചാക്കോ, ഫെമി ഹേമന്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ആന്റോ ആന്റണി എം.പി., പഴകുളം മധു എം.എൽ.എ., ദീനാമ്മ റോയ്, സോണിയ മനോജ്, ടി.കെ. സാജു (രക്ഷാധികാരികൾ), എസ്. രമാദേവി (ചെയർമാൻ), സതീഷ് കെ.പണിക്കർ(വർക്കിംഗ് ചെയർമാൻ), സാബു പുല്ലാട്ട് (ജനറൽ കൺവീനർ), രജിത ആർ.നായർ(ട്രഷറർ) ഉൾപ്പെടെ 501 അംഗ സ്വാഗത സംഘമാണ് കലോത്സവ നടത്തിപ്പിനായി രൂപീകരിച്ചിരിക്കുന്നത്. ഉപജില്ലയിലെ 72 വിദ്യാലയങ്ങളിൽ നിന്നായി 2500 ലധികം കലാപ്രതിഭകള്‍ നാലുദിവസമായി നടക്കുന്ന കലോത്സവത്തില്‍ പങ്കെടുക്കും.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ
-
തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍
-
വിധിയെഴുതി ഇസ്രയേൽ ജനത ; വോട്ടിങ് ശതമാനം കുതിച്ചുയർന്നതോടെ വലതുപക്ഷ ക്യാമ്പുകൾക്ക് മുന്നറിയിപ്പ് നൽകി നെതന്യാഹു
-
ചേരാനല്ലൂർ അപകടം : ജഡ്ജിയുടെ ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തി; നിർദേശം നൽകി ഹൈക്കോടതി
-
സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പിണറായിക്കെതിരെ അന്വേഷണം തുടരാമെന്ന് ഇ.ഡിക്ക് നിയമോപദേശം





