റഷ്യ-ചൈന കൂട്ടുകെട്ടിൽ ചേരാൻ ട്രംപും ; നിർണായക കൂടിക്കാഴ്ച ഉടൻ
വാഷിങ്ടൺ : യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ നിർണായക നീക്കവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിനായി റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുട്ടിനെയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിനെയും താൻ കാണുമെന്ന് ട്രംപ് പറഞ്ഞു. യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയുടെ അഭാവത്തിലാണ് യോഗമെന്നതും പ്രത്യേകതയാണ്. തന്റെ നിർദേശം അവഗണിച്ചും റഷ്യയിലെ എണ്ണശുദ്ധീകരണ ശാലകളിൽ യുക്രെയ്ൻ ആക്രമണം തുടരുന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.
അടുത്തിടെ റഷ്യയിൽ നിന്ന് ഡീസൽ വാങ്ങാൻ ട്രംപ് തീരുമാനിച്ചിരുന്നു. രാജ്യത്തെ ഡീസൽ വില പിടിവിട്ടു കുതിച്ചതോടെയാണ് ട്രംപ് ഇത്തരമൊരു തീരുമാനത്തിനു മുതിർന്നത്. എന്നാൽ യുക്രെയ്നും റഷ്യയും പരസ്പരം നടത്തുന്ന ആക്രമണങ്ങൾ രാജ്യാന്തര തലത്തിൽ ഡീസൽ പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കയിലേക്ക് വളർന്നതോടെയാണ് പുതിയ നീക്കങ്ങൾ.
ഒക്ടോബർ 9ന് ട്രംപുമായി പുട്ടിനും നടത്തിയ കൂടിക്കാഴ്ചയിലാണ് അടുത്ത മാസം മൂന്നു നേതാക്കളും കൂടിക്കാഴ്ച നടത്താമെന്ന നിർദേശം ഉയർന്നത്. നവംബർ 18,19 തീയതികളിൽ ചൈനയിൽ നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോർപറേഷൻ ഉച്ചകോടിയിലാകും കൂടിക്കാഴ്ചയെന്നും വിവരം. യുക്രെയ്ൻ യുദ്ധം അവസാനിച്ചാൽ രാജ്യാന്തര വിപണികൾക്ക് ഉണർവാകും. തകർന്ന എണ്ണശുദ്ധീകരണ ശാലകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാനായാൽ റഷ്യക്ക് കൂടുതൽ എണ്ണ വിപണിയിലെത്തിക്കാൻ കഴിയും. ഇത് ക്രൂഡോയിൽ വിലയും പണപ്പെരുപ്പവും കുറയാൻ ഇടയാക്കുമെന്നും വിദഗ്ധർ പറയുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത് പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
-
ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി
-
രാഹുൽ ഗാന്ധി വിദേശത്ത് പോയ വീഡിയോ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച് ബിജെപി
-
വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍ ; സാഹസികമായി രക്ഷപ്പെടുത്തി
-
പ്രതിശ്രുത വരനെ കൊല്ലാൻ നടത്തിയത് വൻ ആസൂത്രണം ; ശുഭ ശങ്കരനാരായണന്റെയും കാമുകന്റെയും ദയാഹർജികൾ തള്ളാൻ ശുപാർശ





