ഇക്കോസൈനോവ -2കെ26 എന്ന പേരിൽ ശാസ്ത്രപ്രദർശനവും വിജ്ഞാനോത്സവവും ജനുവരി 12,13 തീയതികളില്‍ റാന്നിയില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: സെന്റ് തോമസ് കോളേജിൽ സ്കൂൾ – കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ഇക്കോസൈനോവ -2കെ26 എന്ന പേരിൽ ശാസ്ത്രപ്രദർശനവും വിജ്ഞാനോത്സവവും നടത്തുന്നു. ഈ മാസം 12,13 തീയതികളിലാണ് എക്സിബിഷന്‍ നടത്തുന്നത്. വിദ്യാർത്ഥികളിൽ ശാസ്ത്രീയ അവബോധം വളർത്തുകയും നവീകരണ ചിന്തകൾക്ക് പ്രചോദനം നൽകുകയും സുസ്ഥിര വികസനത്തിന്റെ പ്രാധാന്യം പൊതു സമൂഹത്തിലേക്ക് എത്തിക്കുകയും ചെയ്യുകയാണ് എക്സിബിഷന്റെ മുഖ്യലക്ഷ്യം. പരിപാടിയുടെ ഭാഗമായി ഐ.എസ്.ആർ.ഒ, മെഡിക്കൽ കോളേജ്,
വനം വകുപ്പ്, മിൽമ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രദർശന സ്റ്റാളുകൾ, വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും പ്രദർശനം, വെർച്വൽ റിയാലിറ്റി അനുഭവം, ഫോട്ടോ പ്രദർശനം, 12 ന് വൈകിട്ട് 6.00 മുതൽ 9.00 വരെ വാനനിരീക്ഷണം, വിവിധ മേഖലകളിൽ നിന്നുള്ള പ്രദർശനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതാണ്.

കൂടാതെ കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകൾ ഒരുക്കുന്ന പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. സ്കൂൾ വിദ്യാർത്ഥികൾക്ക് അവരുടെ പ്രദർശന മോഡലുകൾ അവതരിപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച മോഡലുകൾക്ക് ക്യാഷ് പ്രൈസ് നൽകുന്നതാണ്. എല്ലാ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി ഈ പരിപാടിയിൽ പങ്കെടുക്കാമെന്ന് കോളേജ് മാനേജർ പ്രൊഫ. റോയി മേലേൽ, പ്രിൻസിപ്പൽ ഡോ. സ്നേഹ എൽസി ജേക്കബ്, ജനറൽ കൺവീനർ ഡോ. എം.കെ. സുരേഷ് എന്നിവർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...