പന്ത്രണ്ടുകാരിക്കുനേരെ ലൈംഗികാതിക്രമം : അമ്മയുടെ സുഹൃത്ത് കുന്നന്താനം സ്വദേശിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് അതിവേഗ പോക്സോ കോടതി
പത്തനംതിട്ട : പന്ത്രണ്ടുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അമ്മയുടെ സുഹൃത്തിന് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ പോക്സോ കോടതി. കുന്നന്താനം വെള്ളിയാങ്കുന്ന് വീട്ടിൽ രഞ്ജു ടി.ആർ. (35) നാണ് പോക്സോ കോടതി ജഡ്ജി മഞ്ജിത് ടി. 27 വർഷവും 3 മാസവും കഠിനതടവും 1,66,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. 2022 ല്‍ കുട്ടി നാലാം ക്ലാസിൽ പഠിക്കുമ്പോള്‍ വീട്ടിൽ മറ്റാരുമില്ലാത്തപ്പോള്‍ പ്രതി നിരവധി തവണ കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. കീഴ്വായ്പൂർ പോലീസ് ഈ വർഷം രജിസ്റ്റർ ചെയ്ത കേസിലാണ് പത്തനംതിട്ട അതിവേഗ പോക്സോ കോടതി വിചാരണ നടത്തി വിധി പുറപ്പെടുവിച്ചത്.
കീഴ്വായ്പൂർ പോലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെക്ടറായിരുന്ന രാജേഷ് കുമാർ ആർ. ആണ് കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്തതുൾപ്പെടെയുള്ള പ്രാഥമിക അന്വേഷണ നടപടികളും ഇദ്ദേഹമാണ് നിർവഹിച്ചത്. തുടർന്ന് അന്വേഷണമേറ്റെടുത്ത സർക്കിൾ ഇൻസ്പെക്ടർ ഇ.അജീബ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.റോഷൻ തോമസ് ഹാജരായി. പോലീസ് ഓഫീസർ അപർണ എ.ടി. കോടതി നടപടികളിൽ സഹായിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta news-
‘ചെറു നുണക്ക് ഊതിയാൽ തെറിക്കുന്ന മൂക്കോ കഴുത്തോ അല്ല എന്റേത്’ ; കോഴഞ്ചേരി പാലം വിവാദത്തിൽ ശക്തമായ മറുപടിയുമായി അബിൻ വർക്കി എം.എൽ.എ
-
കോഴഞ്ചേരി പുതിയ പാലം നവംബർ 15 ന് നാടിന് സമർപ്പിക്കും : അബിൻ വർക്കി എം.എൽ.എ.
-
ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി : തീര്‍ത്ഥാടകരെ സ്വീകരിക്കുവാന്‍ ജില്ലാ ഭരണകൂടം സജ്ജം
Most read
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു
-
മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി
-
ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
തറയിൽ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് : ഉടമ സജി പി. സാമിന് രണ്ട് കേസുകളിലായി 16 വർഷം തടവും 16 ലക്ഷം രൂപ പിഴയും


