മണിപ്പുർ കലാപം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിഷന്റെ കാലാവധി നീട്ടി; റിപ്പോർട്ട് സമർപ്പിക്കാനുള്ള പുതിയ തീയതി പ്രഖ്യാപിച്ചു
ന്യൂഡൽഹി: മണിപ്പുർ കലാപം അന്വേഷിക്കുന്ന കമ്മിഷൻ്റെ കാലാവധി നീട്ടിനൽകി സർക്കാർ. കമ്മിഷന്റെ കാലാവധി ആറുമാസംകൂടി നീട്ടിക്കൊണ്ട് വ്യാഴാഴ്ചയാണ് സർക്കാർ വിജ്ഞാപനമിറക്കിയത്. ഇത് ഏഴാംതവണയാണ് കാലാവധി നീട്ടുന്നത്. 2023 ജൂൺ നാലിനാണ് ജസ്റ്റിസ് ബൽബീർ സിങ് ചൗഹാൻ്റെ അധ്യക്ഷതയിൽ കമ്മിഷൻ രൂപീകൃതമായത്. 2027 മേയ് 20-ന് മുമ്പായി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഇപ്പോഴത്തെ വിജ്ഞാപനത്തിൽ പറയുന്നത്.കമ്മിഷന്റെ ആദ്യ അധ്യക്ഷൻ ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബയായിരുന്നു. ഇദ്ദേഹത്തിന്റെ രാജിയെ തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ ജസ്റ്റിസ് ചൗഹാനെ അധ്യക്ഷനായി നിയമിക്കുകയായിരുന്നു.
2023 മേയ് മൂന്നിന് മണിപ്പുരിൽ വിവിധ സമുദായങ്ങൾക്കെതിരേ നടന്ന കലാപങ്ങളുടെയും അക്രമസംഭവങ്ങളുടേയും പശ്ചാത്തലവും വ്യാപനവും അന്വേഷിക്കാനാണ് കമ്മിഷനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. അക്രമങ്ങളിലേക്ക് നയിച്ച സംഭവങ്ങൾ, ഇതുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും കൃത്യവിലോപവും അക്രമങ്ങൾ തടയുന്നതിനായി കൈക്കൊണ്ട നടപടികളുടെ പര്യാപ്തത എന്നിവയും അന്വേഷണത്തിൻ്റെ ഭാഗമായി കമ്മീഷൻ പരിശോധിക്കും.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
ഇന്ധനവില വർദ്ധനവിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ പ്രതിമാസം 14,000 കോടി രൂപയുടെ സാമ്പത്തിക ഭാരം സർക്കാർ വഹിക്കുന്നു : മോദി
-
ഗുജറാത്തിൽ തീർഥയാത്ര വാഗ്ദാനം ചെയ്ത് 500 പേരിൽനിന്ന് ₹4200 വീതം വാങ്ങി, ഫോൺ ഓഫ് ചെയ്ത് മുങ്ങി ; പ്രതികൾക്കായി തിരച്ചിൽ
-
രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തൽ ആരോപണങ്ങൾ തള്ളി ബിജെപി ; തെളിവില്ലാത്ത ആരോപണങ്ങൾ ‘ഹിറ്റ് ആൻഡ് റൺ രാഷ്ട്രീയ’മെന്ന് വിമർശനം
Most read
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു
-
മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി
-
ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
തറയിൽ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് : ഉടമ സജി പി. സാമിന് രണ്ട് കേസുകളിലായി 16 വർഷം തടവും 16 ലക്ഷം രൂപ പിഴയും


