ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്റു അനുസ്മരണം നാളെ
പത്തനംതിട്ട : ഇൻഡ്യയുടെ പ്രഥമ പ്രധാനമന്ത്രിയും ഇൻഡ്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാഷ്ടശില്പി പണ്ഡിറ്റ് ജഹർലാൽ നെഹ് റുവിന്റെ ജന്മദിനം നവംബർ 14 ശനിയാഴ്ച്ച ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. നെഹ്റുജിയുടെ ഛായാചിത്രത്തിൽ പുഷ്പ്പാർച്ചനക്ക് ശേഷം ഉച്ചക്ക് രണ്ട് മണിക്ക് പത്തനംതിട്ട രാജീവ്ഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ജവഹർലാൽ നെഹ്റു അസ്മരണ സമ്മേളനം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി, ഡി.സി.സി, പോഷകസംഘനാ നേതാക്കൾ, ജില്ലയിലെ കോൺഗ്രസ് എം.എൽ.എ മാർ എന്നിവർ പ്രസംഗിക്കും. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം, വാർഡ്, ബൂത്ത് കമ്മിറ്റികൾ, പോഷകസംഘടനൾ എന്നിവയുടെ നേതൃത്വത്തിലും വിവിധ പരിപാടികളോടെ ജില്ലയിൽ ഒട്ടാകെ സംഘടിപ്പിക്കുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി അറിയിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം https://play.google.com/store/apps/details?id=com.pathanamthitta.media
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta news-
‘ചെറു നുണക്ക് ഊതിയാൽ തെറിക്കുന്ന മൂക്കോ കഴുത്തോ അല്ല എന്റേത്’ ; കോഴഞ്ചേരി പാലം വിവാദത്തിൽ ശക്തമായ മറുപടിയുമായി അബിൻ വർക്കി എം.എൽ.എ
-
കോഴഞ്ചേരി പുതിയ പാലം നവംബർ 15 ന് നാടിന് സമർപ്പിക്കും : അബിൻ വർക്കി എം.എൽ.എ.
-
ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി : തീര്‍ത്ഥാടകരെ സ്വീകരിക്കുവാന്‍ ജില്ലാ ഭരണകൂടം സജ്ജം
Most read
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു
-
മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി
-
ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
തറയിൽ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് : ഉടമ സജി പി. സാമിന് രണ്ട് കേസുകളിലായി 16 വർഷം തടവും 16 ലക്ഷം രൂപ പിഴയും


