ഇറാനിൽ കുടുങ്ങിയ കൊല്ലം സ്വദേശി അക്ഷയ് ഹരീഷിന് എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നുണ്ട് എന്ന് വിദേശകാര്യ മന്ത്രാലയം
കൊല്ലം: ഇറാനിൽ കുടുങ്ങിയ കൊല്ലം സ്വദേശി അക്ഷയ് ഹരീഷിന് എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നുണ്ട് എന്ന് വിദേശകാര്യ മന്ത്രാലയം. ഇറാനിലെ ഇന്ത്യൻ എംബസി അക്ഷയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അക്ഷയെ തിരികെ നാട്ടിലെത്തിക്കാൻ ആവശ്യമായ കാര്യങ്ങൾ ഉറപ്പുവരുത്തുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രൺദീർ ജയ്സ്വാൾ അറിയിച്ചു. അക്ഷയ്ക്ക് ബന്ദർ അബ്ബാസിലെ ഇന്ത്യൻ കോൺസുലേറ്റ് എമർജെൻസി സർട്ടിഫിക്കറ്റ് നൽകിയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാസ്പോർട്ട് ഉൾപ്പടെ നഷ്ട്ടമായതിനെ തുടർന്നാണ് അക്ഷയ് ഇറാനിൽ പെട്ടത്. അക്ഷയ്ക്ക് കപ്പലിൽ ആയിരുന്നു ജോലി. അലി ഷിപ്പിംഗ് കമ്പനിയുടെ പാം മറൈൻ എന്ന കപ്പലിൽ വാച്ച് കീപ്പർ ആണ് അക്ഷയ്.
11 മാസമായി ഇറാനിലാണെന്ന് അക്ഷയ് പറയുന്നു. ജോലി ദുബൈയിലാണെന്ന് പറഞ്ഞാണ് ഏജൻറ് കൊണ്ടുപോയത്. എന്നാൽ ഷിപ്പിൻറെ യാത്ര എപ്പോഴും ഇറാനിലേക്കായിരുന്നു. യുദ്ധം കാരണം നിലച്ച കപ്പൽ യാത്ര വീണ്ടും തുടങ്ങിയിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. പാകിസ്ഥാനിൽ നിന്ന് അരി കൊണ്ടുവരാനാണ് പോയത്. രണ്ടാം തവണ പോയി വന്നപ്പോൾ പാസ്പോർട്ട് തിരികെ കിട്ടിയില്ല. ക്യാപ്റ്റനോട് ചോദിച്ചപ്പോൾ പാസ്പോർട്ട് പാകിസ്ഥാനിലുണ്ടോ എന്ന് കമ്പനി അന്വേഷിച്ചെന്നും ഇല്ലെന്നാണ് മറുപടി കിട്ടിയതെന്നും അക്ഷയ് പറയുന്നു. രേഖകൾ നഷ്ടമായതോടെ കപ്പലിൽ നിന്നും പിന്നീട് ബന്ദർ ലെംഗെയിലെ ഒരു ഹോട്ടൽ മുറിയിലേക്കും അക്ഷയെ മാറ്റി. തുടർന്ന് സഹായം അഭ്യർത്ഥിച്ച് അക്ഷയ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെക്കുകയായിരുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
‘ചെറു നുണക്ക് ഊതിയാൽ തെറിക്കുന്ന മൂക്കോ കഴുത്തോ അല്ല എന്റേത്’ ; കോഴഞ്ചേരി പാലം വിവാദത്തിൽ ശക്തമായ മറുപടിയുമായി അബിൻ വർക്കി എം.എൽ.എ
-
ജനത്തിരക്കേറിയ സ്ഥലത്ത് വാടക വീടെടുത്ത് വൻ ചീട്ടുകളി ; അഞ്ച് ലക്ഷത്തോളം രൂപയുമായി സംഘത്തെ പോലീസ് പിടികൂടി
-
കോട്ടയം മുണ്ടക്കയത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു ; നിരവധിപ്പേര്‍ക്ക് പരിക്ക്
Most read
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു
-
മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി
-
ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
തറയിൽ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് : ഉടമ സജി പി. സാമിന് രണ്ട് കേസുകളിലായി 16 വർഷം തടവും 16 ലക്ഷം രൂപ പിഴയും


