പി. ജയരാജന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ : സി പി എം നേതാവ് പി. ജയരാജന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജയരാജന്റെ വിമർശനം സാരമാക്കുന്നില്ലെന്ന് വ്യക്തമാക്കിയ വെള്ളാപ്പള്ളി പാർട്ടിയെ വിമർശിച്ചാണ് അദ്ദേഹം മുന്നോട്ട് പോകുന്നതെന്ന് കുറ്റപ്പെടുത്തി. വിമർശിച്ച് വിമർശിച്ച് അദ്ദേഹത്തിന്റെ തട്ടകത്തിൽ പാർട്ടി എവിടെ എത്തിയെന്ന് എല്ലാവർക്കും അറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗത്തിന്റെയും പിന്നാക്കക്കാരുടെയും വോട്ട് കിട്ടിയതുകൊണ്ട് മാത്രമാണ് പാർട്ടിക്ക് കുറച്ചെങ്കിലും ജയിക്കാൻ സാധിച്ചത്. അല്ലെങ്കിൽ എന്തെങ്കിലും കിട്ടുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം കാര്യങ്ങളൊന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതല്ലെന്നും പാർട്ടിയിലെ പലരും പലരെയും കൊള്ളിക്കാൻ വേണ്ടി പറയുന്നതാണെന്നും പറഞ്ഞ വെള്ളാപ്പള്ളി സി.പി.എമ്മുമായി തങ്ങൾക്ക് യാതൊരു അകൽച്ചയുമില്ലെന്ന് കൂട്ടിച്ചേർത്തു.
അതേസമയം യു.ഡി.എഫ് സർക്കാരിന്റെ പ്രവർത്തനം ഇതുവരെ വിലയിരുത്താറായിട്ടില്ലെന്നും സർക്കാരിന് ഇപ്പോൾ മൈനസ് മാർക്ക് ഇടാറായിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോഗ്യവകുപ്പിനെതിരെയുള്ള ആക്ഷേപങ്ങളിൽ തുടക്കത്തിലുള്ള ചില ബാലാരിഷ്ടതകൾ മാത്രമാണുള്ളത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ചേരാനെല്ലൂർ ബെൻസ് അപകടം ; മരിച്ച ജയപാലകൃഷ്ണന്‍റെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി
-
യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചുപരിക്കേൽപ്പിച്ച് ബന്ധുവായ സ്ത്രീ ; ഗുരതര പരിക്ക്
-
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമോ ?
-
കാർ കളിക്കാനുള്ളതല്ല, റോഡ് കളിസ്ഥലവുമല്ല ; മാതാപിതാക്കൾക്കു നടപടിയിൽ നിന്ന് ഒഴിയാനാവില്ല : കർണാടക ഹൈക്കോടതി
-
വാടക കുടിശ്ശിക ചോദിച്ചപ്പോൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി മുങ്ങി ; മുറി തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്, 48 ലക്ഷവുമായി യുവാവ് കുടുങ്ങി





