ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കാൻ പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

For full experience, Download our mobile application:
Get it on Google Play

യുഎസ്: ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കാൻ പുതിയ ഫീച്ചറുകൾ ഒരുക്കുകയാണെന്ന് റിപ്പോർട്ടുകൾ. ‘യൂസർനെയിം കീകൾ’ എന്ന് പേരിട്ടിരിക്കുന്ന ഈ പുത്തൻ ഫീച്ചർ വഴി അനാവശ്യവും, സ്‌പാം ആയതുമായ സന്ദേശങ്ങൾ നിയന്ത്രിക്കാനാവും. വാട്‌സ്ആപ്പ് ട്രാക്കറായ WABetaInfo ആണ് ഈ വിവരം പുറത്തുവിട്ടത്. നിലവിൽ ആൻഡ്രോയിഡ് 2.25.22.9 അപ്‌ഡേറ്റിലെ ബീറ്റാ പതിപ്പിൽ ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഈ ഫീച്ചറിന് രണ്ട് പ്രധാന ഭാഗങ്ങളാണുള്ളത്. ആദ്യത്തേത് ‘യൂസർനെയിം’ ആണ്. നിലവിൽ ആളുകളുമായി ചാറ്റ് ചെയ്യണമെങ്കിൽ ഫോൺ നമ്പർ പങ്കിടണം. എന്നാൽ ഈ ഫീച്ചർ വരുന്നതോടെ ഫോൺ നമ്പറിന് പകരം യൂസർനെയിം മാത്രം പങ്കിട്ടാൽ മതിയാകും. ഇത് ടെലഗ്രാമിലെ യൂസർനെയിം സംവിധാനത്തിന് സമാനമാണ്.

രണ്ടാമത്തേത് ‘യൂസർനെയിം കീകൾ’ ആണ്. ഇതൊരു നാലക്ക പിൻ കോഡായിരിക്കും. ഒരു പുതിയ വ്യക്തിയുമായി ചാറ്റ് തുടങ്ങാൻ ഉപയോക്താവ് തന്‍റെ യൂസർനെയിമിനൊപ്പം ഈ പിൻ കോഡും പങ്കിടണം. ഈ കോഡില്ലാതെ ആർക്കും പുതിയതായി സന്ദേശങ്ങൾ അയയ്ക്കാൻ കഴിയില്ല. ഇത് വഴി ഫോൺ നമ്പർ അറിയാവുന്ന ആളുകൾക്കും, നിലവിൽ ചാറ്റ് ചെയ്യുന്ന ആളുകൾക്കും ഈ ഫീച്ചർ ഒരു തടസ്സമാകില്ല. അനാവശ്യ സന്ദേശങ്ങളും സ്‌പാമുകളും തടയാൻ ഈ സംവിധാനം ഏറെ സഹായകമാകും. വാട്‌സ്ആപ്പ് ഈ ഫീച്ചർ ഉടൻ തന്നെ എല്ലാവർക്കുമായി ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടത്താനാട്ടുകരയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തതിൽ ദുരൂഹത ആരോപിച്ച് കുടുംബം

0
പാലക്കാട്‌: പാലക്കാട് എടത്താനാട്ടുകരയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തതിൽ ദുരൂഹത ആരോപിച്ച്...

ഇടുക്കിയിൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ പ്രതി ലഹരിക്ക് അടിമയെന്ന് പോലീസ്

0
ഇടുക്കി: ഇടുക്കിയിൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ പ്രതി ലഹരിക്ക് അടിമയെന്ന് പോലീസ്....

എറണാകുളത്ത് തിങ്കളാഴ്ച അഭിഭാഷകർ ജില്ലാ കോടതി ബഹിഷ്കരിക്കും

0
കൊച്ചി: എറണാകുളത്ത് തിങ്കളാഴ്ച അഭിഭാഷകർ ജില്ലാ കോടതി ബഹിഷ്കരിക്കും. വക്കാലത്ത് എടുത്ത...

ഇത്രയ്ക്ക് സംസ്കാര ശൂന്യരാണോ മെൻസ് അസോസിയേഷൻ ഭാരവാഹികൾ ; രൂക്ഷ വിമർശനവുമായി മന്ത്രി ബിന്ദു...

0
തിരുവനന്തപുരം: മെൻസ് അസോസിയേഷൻ ഭാരവാഹികളുടെ ഭാഗത്തുനിന്നുണ്ടായ വിവാദ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ചു...