പത്തനംതിട്ടയിൽ മദ്യപാനത്തിനിടെയുണ്ടായ സംഘർഷം ; ബാറിൽ രണ്ടുപേരെ കുത്തിയ പ്രതി പോലീസ് പിടിയിൽ
പത്തനംതിട്ട : ബാറിലുണ്ടായ തർക്കത്തിനിടെ രണ്ട് യുവാക്കളെ മുഖത്തും കൈയിലും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പോലീസ് പിടിയിൽ. കൂടൽ സ്റ്റേഡിയം ജംഗ്ഷൻ എന്ന സ്ഥലത്ത് ബിന്ദു ഭവൻ വീട്ടിൽ അഖിൽ തങ്കപ്പൻ (34) ആണ് പിടിയിലായത്. ഒക്ടോബർ 12 തിങ്കളാഴ്ച വൈകുന്നേരം 6.30 ഓടെയാണ് പത്തനംതിട്ടയിലെ ബാറിൽ കത്തിക്കുത്ത് ഉണ്ടായത്. മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് പുറമറ്റം സ്വദേശിയായ പ്രജിത്ത് സുഹൃത്തായ സാജൻ എന്നിവരെ പ്രതി അരയിൽ കരുതിയിരുന്ന കത്തികൊണ്ട് മുഖത്തും കയ്യിലും മാരകമായി കുത്തി പരിക്കേൽപ്പിച്ചു.
പ്രജിത്തിന്റെ മൊഴി രേഖപ്പെടുത്തിയ പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വളരെ വേഗം അന്വേഷണം ആരംഭിച്ചു. കറുത്ത ഷർട്ടും കറുത്ത കൈലിയും ധരിച്ച് ഒരാൾ ആണ് ആക്രമിച്ചത് എന്ന് മാത്രമാണ് പരാതിക്കാരൻ പോലീസിന് നൽകിയ വിവരം. തുടർച്ചയായ അന്വേഷണത്തിനുള്ളിൽ പത്തനംതിട്ട പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതി കൂടൽ പോലീസ് സ്റ്റേഷനിലും മറ്റു പോലീസ് സ്റ്റേഷനുകളിലുമായി മോഷണം, മയക്കുമരുന്ന് , അബ്കാരി കേസുകൾ ഉൾപ്പെടെ ഏഴോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.
പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ അരുൺ ജി, എസ് ഐ അനീഷ് എബ്രഹാം , എസ് ഐ ഹരി കൃഷ്ണൻ , എസ് സി പി ഒ റാം മോഹൻ , സി പി ഒമാരായ അനീഷ്, മിഥുൻ, അരുൺ, സുധീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി
-
പാമ്പാടിയിലെ യുവതികളുടെ ദാരുണമരണം ; ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
-
ശബരിമല തീര്‍ത്ഥാടനം: വെജിറ്റേറിയന്‍ ആഹാര സാധനങ്ങളുടെ വില നിശ്ചയിച്ചു
-
പന്തളത്ത് ഗുണ്ടാ ആക്രമണം ; ശിവസേന പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് ഗുരുതര പരിക്ക്
-
ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലെ കമ്പനിക്ക് നടപടികൾ പാലിക്കാതെ കരാർ നൽകിയതിൽ ക്രമക്കേട് ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്





