Skip to content

റേഷൻ കട ജീവനക്കാരനെ കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ട പ്രതി പിടിയിൽ

കൊല്ലം: റേഷൻ കട ജീവനക്കാരനെ കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ട പ്രതി മണിക്കൂറുകൾക്കകം പോലീസിന്‍റെ പിടിയിൽ. കുളത്തൂപ്പുഴ സ്വദേശി വിൽസൺ (65) ആണ് പിടിയിലായത്. കടയ്ക്കൽ വയലായിലാണ് സംഭവം. വയലായിൽ റേഷൻകട നടത്തി വന്നിരുന്ന അനിൽകുമാർ (62) ആണ് കൊല്ലപ്പെട്ടത്. റേഷൻ കടയിൽ വെച്ചാണ് അനിൽകുമാറിനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം പ്രതി അവിടെ നിന്ന് രക്ഷപെടുകയായിരുന്നു. വിവരം ലഭിച്ച ഉടൻ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഷാജി സു​ഗുണന്‍റെ നിർദേശ പ്രകാരം കൊട്ടാരക്കര ഡി വൈ എസ് പി ഷെരീഫിന്‍റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

കൃത്യത്തിന് ശേഷം മൊബൈൽ ഫോണ്‍ ഓഫ് ചെയ്ത് പത്തനാപുരത്ത് നിന്ന് മാനന്തവാടി ബസിൽ കയറി രക്ഷപെട്ട പ്രതിയെ കൂത്താട്ടുകുളത്ത് വെച്ചാണ് കടയ്ക്കൽ പോലീസ് പിടികൂടിയത്. സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. കടയ്ക്കൽ എസ് എച്ച് ഒ ജ്യോതിഷ് ചിറവൂർ, എസ് ഐ മാരായ ഷാജി ട., ബിനിൽ, സി പി ഒമാരായ രഞ്ജിത്ത്, ജഗദീഷ്, അനീഷ്, നിതീഷ്, ശ്യാംമോഹൻ, ബിനു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  2. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  3. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  4. ചെങ്ങന്നൂരിൽ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു പിന്നാലെ വീട്ടമ്മ മരിച്ചു

  5. സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതികൾ വസ്ത്രം മാറ്റി – മോഷ്ടാക്കളായ രണ്ട് തമിഴ്‌ യുവതികളെ റാന്നി പോലീസ് പിടികൂടി : 21,000 രൂപ ഒളിപ്പിച്ച നിലയിൽ

Share on WhatsApp

Share this story

റേഷൻ കട ജീവനക്കാരനെ കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ട പ്രതി പിടിയിൽ pathanamthittamedia.com