ഇറാനെതിരെ യുഎസ് പഴകിയ ആയുധങ്ങൾ ഉപയോഗിച്ചെന്ന് വെളിപ്പെടുത്തൽ
വാഷിങ്ടൻ: ഇറാനെതിരായ സൈനിക നീക്കത്തിൽ അമേരിക്കൻ നാവികസേന കാലാവധി കഴിഞ്ഞ ആയുധങ്ങൾ ഉപയോഗിച്ചതായി വെളിപ്പെടുത്തൽ. അമേരിക്കയുടെ ആയുധശേഖരം നേരിടുന്ന കടുത്ത സമ്മർദമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. ചൊവ്വാഴ്ച സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റിക്ക് മുന്നിൽ നടന്ന ഹിയറിങ്ങിനിടെ ആക്ടിങ് നേവി സെക്രട്ടറി ഹങ് കാവോ ആണ് നിർണായക വിവരം വെളിപ്പെടുത്തിയത്. വിലകൂടിയ കൃത്യതയാർന്ന ആയുധങ്ങളും വിലകുറഞ്ഞ ആയുധങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ നാവികസേന പാലിക്കുന്നുണ്ടോ എന്ന സെനറ്റർ ഡെബ് ഫിഷറിന്റെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇറാനെതിരായ ഓപ്പറേഷൻ എപ്പിക് ഫ്യൂറിയിൽ ഉപയോഗിക്കുന്നതിനായി കാലാവധി കഴിഞ്ഞ ആയുധങ്ങൾ റീകോഡ് ചെയ്ത് വീണ്ടും ഉപയോഗയോഗ്യമാക്കിയെന്ന് ഹങ് കാവോ പറഞ്ഞു.
കാലാവധി കഴിഞ്ഞതും ഉപയോഗശൂന്യവുമായ ആയുധങ്ങളെ കോഡ് എക്കോ, കോഡ് ഫോക്സ്‌ട്രോട്ട് എന്നീ വിഭാഗങ്ങളിലാണ് ഉൾപ്പെടുത്തിയിരുന്നത്. ഇവയെ റീകോഡ് ചെയ്താണ് വീണ്ടും സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചത്. പഴകിയ റൊട്ടി വെള്ളം തളിച്ച് മൈക്രോവേവിൽ 15 സെക്കൻഡ് ചൂടാക്കിയാൽ വീണ്ടും കഴിക്കാൻ പറ്റുന്നതുപോലെയാണ് കാലാവധി കഴിഞ്ഞ ആയുധങ്ങളെ തങ്ങൾ പുനരുപയോഗിച്ചതെന്ന് ഹങ് കാവോ വിശദീകരിച്ചു. എന്നാൽ എത്ര ആയുധങ്ങളാണ് ഇത്തരത്തിൽ ഉപയോഗിച്ചതെന്നോ, ഏതൊക്കെ മിസൈൽ സംവിധാനങ്ങളാണ് ഇതിൽ ഉൾപ്പെട്ടതെന്നോ, ഉപയോഗിക്കുന്നതിനു മുമ്പ് എന്ത് സാങ്കേതിക പരിശോധനകളാണ് നടത്തിയതെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
ചെങ്ങന്നൂരിൽ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു പിന്നാലെ വീട്ടമ്മ മരിച്ചു
-
സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതികൾ വസ്ത്രം മാറ്റി – മോഷ്ടാക്കളായ രണ്ട് തമിഴ് യുവതികളെ റാന്നി പോലീസ് പിടികൂടി : 21,000 രൂപ ഒളിപ്പിച്ച നിലയിൽ





