Skip to content

പത്മജ വേണുഗോപാൽ ബിജെപി വിട്ട് കോൺഗ്രസിൽ തിരിച്ചെത്തുമെന്ന അഭ്യൂഹം ശക്തം

തിരുവനന്തപുരം : പത്മജ വേണുഗോപാൽ ബിജെപി വിട്ട് കോൺഗ്രസിൽ തിരിച്ചെത്തുമെന്ന അഭ്യൂഹം ശക്തം. ബിജെപി നേതൃത്വത്തിന് ഇന്ന് രാജി നൽകുമെന്നും കോൺഗ്രസിൽ അംഗത്വമെടുക്കുന്നതു സംബന്ധിച്ച് അവർ ചർച്ച നടത്തുന്നുവെന്നുമാണു വിവരം. ഇക്കാര്യത്തിൽ പത്മജ പ്രതികരിച്ചിട്ടില്ല. കോൺഗ്രസിലേക്കു മടങ്ങാനുള്ള ശ്രമം പത്മജ ആരംഭിച്ചത് 3 മാസം മുൻപാണെന്നാണു സൂചന. സഹോദരനും മന്ത്രിയുമായ കെ.മുരളീധരനോടാണു കോൺഗ്രസിലേക്ക് മടങ്ങാനുള്ള ആഗ്രഹം ആദ്യം അറിയിച്ചത്. അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാതിരുന്ന മുരളി, പാർട്ടി നേതൃത്വവുമായി സംസാരിക്കാൻ നിർദേശം നൽകി. തുടർന്ന് പത്മജ മുഖ്യമന്ത്രിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചുവെന്നാണു വിവരം. സംസ്ഥാന നേതൃത്വത്തിൽനിന്നു കാര്യമായ എതിർപ്പുണ്ടായില്ല. പദവി സംബന്ധിച്ച വാഗ്ദാനമൊന്നും പത്മജയ്ക്കു കോൺഗ്രസ് നൽകിയിട്ടില്ല.

പത്മജ തിരിച്ചെത്തുമെന്ന അഭ്യൂഹം പരന്നതോടെ തൃശൂർ ജില്ലയിലെ കോൺഗ്രസ് നേതാക്കളിൽ പലരും എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. തിരിച്ചെടുക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതാക്കളെ സമീപിക്കാനുള്ള നീക്കത്തിലാണ് ഇവർ. പത്മജയ്ക്കൊപ്പം ബിജെപിയിലെത്തി തൃശൂർ ജില്ലാ ഭാരവാഹി സ്ഥാനങ്ങൾ നേടിയവരും രാജിവെച്ച് കോൺഗ്രസിൽ ചേരുമെന്നാണു വിവരം.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  2. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  3. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  4. ചെങ്ങന്നൂരിൽ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു പിന്നാലെ വീട്ടമ്മ മരിച്ചു

  5. സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതികൾ വസ്ത്രം മാറ്റി – മോഷ്ടാക്കളായ രണ്ട് തമിഴ്‌ യുവതികളെ റാന്നി പോലീസ് പിടികൂടി : 21,000 രൂപ ഒളിപ്പിച്ച നിലയിൽ

Share on WhatsApp

Share this story

പത്മജ വേണുഗോപാൽ ബിജെപി വിട്ട് കോൺഗ്രസിൽ തിരിച്ചെത്തുമെന്ന അഭ്യൂഹം ശക്തം pathanamthittamedia.com