ദുബായിലെ ഗതാഗതക്കുരുക്കിന് വിട : പറന്നെത്താം വിമാനത്താവളത്തിൽ നിന്ന് മറീനയിലേക്ക്
ദുബായ്: റോഡിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ദുബായ് മറീനയിലേക്ക് വെറും 10 മിനിറ്റിൽ പറന്നെത്താം. വ്യോമപാതയിലൂടെ സർവീസ് നടത്തുന്ന ദുബായിലെ ഇലക്ട്രിക് എയർ ടാക്സിയുടെ ആദ്യ റൂട്ടിനായുള്ള ‘ദുബായ് മറീന വേർട്ടിപോർട്ട്’ നിർമാണം പൂർത്തിയായി. റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. റോഡ് ഗതാഗത അതോറിറ്റിയും (ആർടിഎ) സ്കൈപോർട്സ് ഇൻഫ്രാസ്ട്രക്ചറും ചേർന്നാണ് വേർട്ടിപോർട്ടിന്റെ നിർമാണം പൂർത്തിയാക്കിയത്. യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (ജിസിഎഎ) അംഗീകാരവും ഇതിന് ലഭിച്ചു. ലോകത്തിലെ ആദ്യത്തെ സ്ഥിര വേർട്ടിപോർട്ട്-ടു-വേർട്ടിപോർട്ട് ഇലക്ട്രിക് എയർ ടാക്സി പാതയാണിത്. വിമാനത്താവളത്തിന് സമീപമുള്ള വിഡിഎക്സ് എന്ന പ്രധാന വേർട്ടിപോർട്ടുമായി മറീനയിലെ വിഎംആർ വേർട്ടിപോർട്ടിനെ ബന്ധിപ്പിച്ചാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. അമേരിക്കൻ കമ്പനിയായ ജോബി ഏവിയേഷനാണ് വിമാനങ്ങൾ ലഭ്യമാക്കുന്നത്. അതേസമയം, വാണിജ്യാടിസ്ഥാനത്തിലുള്ള യാത്രക്കാരുടെ സർവീസ് ആരംഭിക്കുന്നതിനുള്ള അന്തിമ അനുമതികൾ ലഭിക്കേണ്ടതുണ്ട്.
അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (എഫ്എഎ) സർട്ടിഫിക്കേഷൻ നടപടികളുടെ അവസാന ഘട്ടത്തിലാണ് ജോബി ഏവിയേഷൻ ഇപ്പോൾ. അമേരിക്കൻ ഏജൻസിയുടെ പൂർണ അനുമതിക്ക് പുറമെ യുഎഇ ജിസിഎഎയുടെ പ്രവർത്തന സജ്ജത പരിശോധിച്ച ശേഷമായിരിക്കും ദുബായിൽ യാത്രക്കാരെ വഹിച്ചുള്ള സർവീസ് തുടങ്ങുക.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
ചെങ്ങന്നൂരിൽ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു പിന്നാലെ വീട്ടമ്മ മരിച്ചു
-
സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതികൾ വസ്ത്രം മാറ്റി – മോഷ്ടാക്കളായ രണ്ട് തമിഴ് യുവതികളെ റാന്നി പോലീസ് പിടികൂടി : 21,000 രൂപ ഒളിപ്പിച്ച നിലയിൽ





