മഹാരാഷ്ട്രയിൽ മലയാളി വയോധികയുടെ കൊലപാതകം; പ്രതി ഗോവയിൽ പിടിയിൽ
പനാജി: മഹാരാഷ്ട്രയിലെ ഖോപോളിയിലെ മലയാളി വയോധികയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. നേപ്പാൾ സ്വദേശി യഷ് താപ്പേയെ കസ്റ്റഡിയിലെടുത്തത് ഗോവയിൽ നിന്നുമാണ്. മോഷണത്തിനിടെയാണ് പ്രതി വയോധികയെ കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. പ്രതി ലഹരിക്ക് അടിമയാണെന്നും പോലീസ് പറയുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് 71കാരി മഹേശ്വരിയെ ഖോപോളിയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിനിയാണ് മഹേശ്വരി. ഫോണിൽ വിളിച്ച് കിട്ടാതിരുന്നതോടെയാണ് ബന്ധുക്കൾ പോലീസിനെ അറിയിച്ച് ഫ്ലാറ്റിൽ എത്തിയത്. ഫ്ലാറ്റ് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണം നേപ്പാൾ സ്വദേശി യഷ് താപ്പേയിൽ എത്തി. മഹേശ്വരി താമസിച്ചിരുന്ന ഫ്ലാറ്റിന് സമീപമാണ് പ്രതിയും കുടുംബവും താമസിച്ചിരുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക ബാധ്യത തീർക്കാനാണ് കവർച്ച നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
ബിഹാറിലെ ബെട്ടിയയിൽ ജ്വല്ലറിയിൽ വൻ കവർച്ച ; 40 കോടിയുടെ സ്വർണം കവർന്നു
-
അഹമ്മദാബാദ് വിമാനാപകടം : അന്വേഷണം അവസാനഘട്ടത്തിലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കും
-
കാൽനൂറ്റാണ്ട് നീണ്ട നിയന്ത്രണത്തിന് വിരാമം ; സർക്കാർ ജീവനക്കാർക്കുള്ള ‘രണ്ട് കുട്ടികൾ’ നയം പിൻവലിച്ച് മധ്യപ്രദേശ്
Most read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
ചെങ്ങന്നൂരിൽ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു പിന്നാലെ വീട്ടമ്മ മരിച്ചു
-
സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതികൾ വസ്ത്രം മാറ്റി – മോഷ്ടാക്കളായ രണ്ട് തമിഴ് യുവതികളെ റാന്നി പോലീസ് പിടികൂടി : 21,000 രൂപ ഒളിപ്പിച്ച നിലയിൽ


