ബിഹാറിലെ ബെട്ടിയയിൽ ജ്വല്ലറിയിൽ വൻ കവർച്ച ; 40 കോടിയുടെ സ്വർണം കവർന്നു
പട്ന: ബിഹാറിലെ ബെട്ടിയയിൽ ജ്വല്ലറിയിൽ വൻ കവർച്ച. സെങ്കോ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഷോറൂമിലാണ് മോഷ്ടാക്കളെത്തിയത്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വർണ, വെള്ളി ആഭരണങ്ങളും പണവുമായി ഇവർ കടന്നുകളഞ്ഞു. എട്ടുപേരടങ്ങുന്ന സംഘം മൂന്നു ബൈക്കുകളിലായാണ് എത്തിയത്. ഷോറൂമിലേക്ക് ഇരച്ചുകയറിയ സംഘം തോക്കും മറ്റു മാരകായുധങ്ങളും കാണിച്ച് ജീവനക്കാരെയും അവിടെ എത്തിയ ഉപഭോക്താക്കളെയും ഭീഷണിപ്പെടുത്തി. ശേഷം എല്ലാവരുടെയും കൈകൾ കൂട്ടിക്കെട്ടുകയും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തു. പിന്നാലെ ഇവരെ ഒരിടത്തേക്ക് മാറ്റിനിർത്തി. അതിനുശേഷമാണ് ജ്വല്ലറിയിലെ സ്വർണവും വെള്ളിയും അടക്കമുള്ള ആഭരണങ്ങളും പണവും കൈക്കലാക്കിയത്. ഷോറൂമിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും വെള്ളിയും പണവും പൂർണമായും കൊള്ളയടിച്ചെന്നാണ് ജീവനക്കാർ പറയുന്നത്. 30 മുതൽ 40 കോടി രൂപ വരെ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് കൊള്ളയടിക്കപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ കവർച്ച ചെയ്യപ്പെട്ട ആഭരണങ്ങളുടെ കൃത്യമായ മൂല്യം കണക്കാക്കി വരുന്നതേയുള്ളൂ.
കവർച്ചയ്ക്കിടെ അക്രമികൾ ജീവനക്കാരെ ആക്രമിക്കാനും ശ്രമിച്ചു. ഷോറൂമിലെ ഒരു ജീവനക്കാരനെ തോക്കിന്റെ പിടികൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു. സംഭവത്തിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിയുന്നതിനും കവർച്ചയുടെ കൃത്യമായ രീതി മനസ്സിലാക്കുന്നതിനുമായി ഷോറൂമിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
മഹാരാഷ്ട്രയിൽ മലയാളി വയോധികയുടെ കൊലപാതകം; പ്രതി ഗോവയിൽ പിടിയിൽ
-
അഹമ്മദാബാദ് വിമാനാപകടം : അന്വേഷണം അവസാനഘട്ടത്തിലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കും
-
കാൽനൂറ്റാണ്ട് നീണ്ട നിയന്ത്രണത്തിന് വിരാമം ; സർക്കാർ ജീവനക്കാർക്കുള്ള ‘രണ്ട് കുട്ടികൾ’ നയം പിൻവലിച്ച് മധ്യപ്രദേശ്
Most read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
ചെങ്ങന്നൂരിൽ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു പിന്നാലെ വീട്ടമ്മ മരിച്ചു
-
സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതികൾ വസ്ത്രം മാറ്റി – മോഷ്ടാക്കളായ രണ്ട് തമിഴ് യുവതികളെ റാന്നി പോലീസ് പിടികൂടി : 21,000 രൂപ ഒളിപ്പിച്ച നിലയിൽ


