ശബരിമല : സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും പ്രവർത്തനങ്ങളിൽ തൃപ്തി അറിയിച്ച് നിയമസഭാ പരിസ്ഥിതി സമിതി
പത്തനംതിട്ട : ഭക്തരുടെ വൈകാരികതയും ശബരിമലയിലെ പ്രവർത്തനങ്ങളും വിലയിരുത്തിയുള്ള വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകുമെന്ന് നിയമസഭാ പരിസ്ഥിതി സമിതി. ചെയർപഴ്‌സൻ സജീവ് ജോസഫ് എംഎൽഎ, അംഗങ്ങളായ ചാണ്ടി ഉമ്മൻ, ഫൈസൽ ബാബു എന്നിവരടങ്ങുന്ന നിയമസഭാ സമിതി ബുധനാഴ്ച രാത്രി സന്നിധാനത്തെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. ശബരിമലയിലെ എല്ലാ പ്രവർത്തനങ്ങളും സൂക്ഷ്മതയോടെ ആയിരിക്കും നടപ്പിലാക്കുക. സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും പ്രവർത്തനങ്ങളിൽ സമിതി തൃപ്തി രേഖപ്പെടുത്തി. കോടിക്കണക്കിനു തീർഥാടകർ എത്തുമ്പോൾ ഒരു അയ്യപ്പ ഭക്തന് പോലും യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാവുന്നില്ല എന്ന് ഉറപ്പാക്കണം. അതിനുള്ള ശുപാർശകൾ നൽകുമെന്ന് സജീവ് ജോസഫ് എംഎൽഎ പറഞ്ഞു. ശബരിമലയുടെ വികസനവും സംരക്ഷണവും കക്ഷി രാഷ്ട്രീയ മത വ്യത്യാസം ഇല്ലാതെ എല്ലാ മലയാളികളുടെയും കൂട്ടുത്തരവാദിത്വമാണ്. 365 ദിവസവും സർക്കാരിന്റെ ശ്രദ്ധ ശബരിമലയിൽ ഉണ്ടാവുമെന്നും സമിതി വ്യക്തമാക്കി.
സന്നിധാനത്തെ മാലിന്യ നിർമാർജനം മികച്ച രീതിയിൽ നടക്കുന്നുണ്ട്. മണ്ഡലകാലം മുന്നിൽ കണ്ട് കൃത്യമായി എല്ലാ വകുപ്പുകളുടെയും ഏകോപനം സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. ശബരിമലയിലേക്ക് ഭക്തർക്ക് എത്താനുള്ള റോഡുകളുടെ നവീകരണങ്ങൾ റെക്കോർഡ് വേഗതയിൽ പൂർത്തീകരിച്ചു. അതേസമയം, പതിറ്റാണ്ടുകൾ ആയി നിലനിൽക്കുന്ന പ്രശ്‌നങ്ങൾ ഒന്നൊന്നായി സർക്കാർ തീർക്കുക തന്നെ ചെയ്യും. പവർ ലോണ്ടറി, സ്റ്റാഫ് ക്വാർട്ടേഴ്സ്, ദിവസവേതന തൊഴിലാളികളുടെ താമസ സ്ഥലം, ഭസ്മക്കുളം, അരവണ നിർമാണ കേന്ദ്രം എന്നിവ സമിതി പരിശോധിച്ചു വിലയിരുത്തി. ബുധനാഴ്ച സന്നിധാനത്ത് തങ്ങിയ ശേഷം വ്യാഴാഴ്ച മലയിറങ്ങി പമ്പയിൽ അവലോകനയോഗം ചേരുമെന്നും സമിതി അംഗങ്ങൾ അറിയിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
ചെറിയ വിലയ്ക്ക് സ്വർണക്കുടം നൽകാമെന്ന് പറഞ്ഞ് അഭിഭാഷകനെ കബളിപ്പിക്കാൻ ശ്രമം ; അന്വേഷണം
-
കോൺഗ്രസിന്റെ നിർണ്ണായക നീക്കം ; അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള സ്ക്രീനിങ് കമ്മിറ്റികൾ രൂപീകരിച്ചു ; ഷാഫി പറമ്പിലിനും ഹൈബി ഈഡനും ചുമതല
-
ദേശീയ-അന്തർദേശീയ മത്സരങ്ങളിലെ മികച്ച വിജയം; ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിദർശയ്ക്ക് കായിക വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ പദവി
Most read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
ചെങ്ങന്നൂരിൽ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു പിന്നാലെ വീട്ടമ്മ മരിച്ചു
-
സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതികൾ വസ്ത്രം മാറ്റി – മോഷ്ടാക്കളായ രണ്ട് തമിഴ് യുവതികളെ റാന്നി പോലീസ് പിടികൂടി : 21,000 രൂപ ഒളിപ്പിച്ച നിലയിൽ


