കോൺഗ്രസിന്റെ നിർണ്ണായക നീക്കം ; അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള സ്ക്രീനിങ് കമ്മിറ്റികൾ രൂപീകരിച്ചു ; ഷാഫി പറമ്പിലിനും ഹൈബി ഈഡനും ചുമതല
ഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി അഞ്ച് സംസ്ഥാനങ്ങളിലേക്ക് സ്ക്രീനിംഗ് കമ്മിറ്റികൾ രൂപീകരിച്ച് കോൺഗ്രസ് നേതൃത്വം. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സമിതികളെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തിങ്കളാഴ്ച പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്നുള്ള എം.പിമാരായ ഷാഫി പറമ്പിലും ഹൈബി ഈഡനും വിവിധ സംസ്ഥാനങ്ങളിലെ സമിതികളിൽ അംഗങ്ങളായി ഇടംപിടിച്ചിട്ടുണ്ട്. ഓരോ സമിതിയിലും ഒരു ചെയർപേഴ്സണും രണ്ട് അംഗങ്ങളുമാണുള്ളത്. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാർത്ഥി നിർണ്ണയ നടപടികളുടെ മേൽനോട്ടമാണ് ഈ സമിതികളുടെ പ്രധാന ചുമതല
വിവിധ സംസ്ഥാനങ്ങളിലെ സ്ക്രീനിംഗ് കമ്മിറ്റി ഭാരവാഹികൾ:
ഉത്തർപ്രദേശ്: അജയ് മാക്കൻ (ചെയർമാൻ), അസ്ലം ഷെയ്ഖ്, ബി.വി. ശ്രീനിവാസ് (അംഗങ്ങൾ).
പഞ്ചാബ്: സിരിവെല്ല പ്രസാദ് (ചെയർമാൻ), സച്ചിൻ സാവന്ത്, നിവേദിത് ആൽവ (അംഗങ്ങൾ).
ഉത്തരാഖണ്ഡ്: ദീപ ദാസ് മുൻഷി (ചെയർപേഴ്സൺ), അനിൽ ചൗധരി, പാൽ ഭായ് അംബാലിയ (അംഗങ്ങൾ).
ഗോവ: കെ.ജെ. ജോർജ് (ചെയർമാൻ), സതേജ് ഡി. പാട്ടീൽ, ഷാഫി പറമ്പിൽ (അംഗങ്ങൾ).
മണിപ്പൂർ: ബി.എം. സന്ദീപ് (ചെയർമാൻ), ഹൈബി ഈഡൻ, രാജേഷ് താക്കൂർ (അംഗങ്ങൾ).
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
ചെങ്ങന്നൂരിൽ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു പിന്നാലെ വീട്ടമ്മ മരിച്ചു
-
സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതികൾ വസ്ത്രം മാറ്റി – മോഷ്ടാക്കളായ രണ്ട് തമിഴ് യുവതികളെ റാന്നി പോലീസ് പിടികൂടി : 21,000 രൂപ ഒളിപ്പിച്ച നിലയിൽ





