Skip to content

കോടനാട് നിന്ന് വൻതാരയിൽ എത്തിച്ച ആനക്കുട്ടിക്ക് ചികിത്സ തുടങ്ങി

അഹമ്മദാബാദ്: എറണാകുളം കോടനാടു നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ വൻതാരയിൽ എത്തിച്ച ആനക്കുട്ടി മായയുടെ സെറം മാർക്കർ പരിശോധനാഫലം ലഭിച്ചു. രക്തത്തിലെ ഓസ്റ്റിയോകാൽസിൻ പ്രോട്ടീന്റെ അളവ് വളരെ കുറവാണെന്നാണ് കണ്ടെത്തൽ. മായയ്ക്ക് ഹൈഡ്രോതെറാപ്പി ചികിത്സ ഉടൻ തുടങ്ങും. ​ദയാവധത്തിന് വിധിച്ച ഒന്നര വയസ്സുകാരി മായയെ കോടനാടുനിന്ന് വൻതാരയിലേക്ക് എയർലിഫ്റ്റ് ചെയ്ത് കൊണ്ടുപോയത് 12 ദിവസങ്ങൾക്ക് മുൻപാണ്. ജന്മനാ അസ്ഥിവൈകല്യമുള്ള ആനക്കുട്ടി എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. മായയ്ക്ക് ഓസ്റ്റിയോപീനിയ രോഗമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ​അസ്ഥികളുടെ രൂപീകരണത്തിനായുള്ള കോശങ്ങൾ ഉത്പാദിപ്പിക്കുന്ന പ്രോട്ടീനാണ് ഓസ്റ്റിയോകാൽസിൻ. രക്തത്തിലെ സെറം ഓസ്റ്റിയോകാൽസിൻ പ്രോട്ടീന്റെ അളവ് വളരെ കുറവാണെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.

വൈറ്റമിൻ ഡി, കാൽസ്യം എന്നിവയടങ്ങിയ മരുന്നുകൾ ഉൾപ്പെടുത്തിയുള്ള ചികിത്സ തുടങ്ങിയിട്ടുണ്ട്. കാലിന്റെ താഴ്ഭാഗത്തുള്ള അസ്ഥിക്ക് സ്ഥാനചലനം സംഭവിച്ചതായും പരിശോധനയിൽ കണ്ടെത്തി. രക്തത്തിൽ അണുബാധ ഇല്ല എന്നത് ആശ്വാസകരമാണ്. ആനക്കുട്ടിക്ക് ഹൈഡ്രോതെറാപ്പി ചികിത്സ ഉടൻ തുടങ്ങുമെന്ന് ഡോക്ടർമാർ അറിയിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  2. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  3. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  4. ചെങ്ങന്നൂരിൽ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു പിന്നാലെ വീട്ടമ്മ മരിച്ചു

  5. സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതികൾ വസ്ത്രം മാറ്റി – മോഷ്ടാക്കളായ രണ്ട് തമിഴ്‌ യുവതികളെ റാന്നി പോലീസ് പിടികൂടി : 21,000 രൂപ ഒളിപ്പിച്ച നിലയിൽ

Share on WhatsApp

Share this story

കോടനാട് നിന്ന് വൻതാരയിൽ എത്തിച്ച ആനക്കുട്ടിക്ക് ചികിത്സ തുടങ്ങി pathanamthittamedia.com