യുഡിഎഫിന്റെ പുതിയ മദ്യനയം ഉടൻ ചർച്ചയിലേക്ക് ; ഉപസമിതി രൂപീകരണം ഇന്നോ നാളെയോ
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം സംബന്ധിച്ച ചർച്ചകൾക്ക് വേഗം കൂട്ടുന്നു. നയത്തിന്റെ കരട് പരിശോധിച്ച് തുടർനടപടികൾ നിർദേശിക്കാൻ പ്രത്യേക ഉപസമിതി ഉടൻ രൂപീകരിക്കും. സമിതിയിലെ അംഗങ്ങൾ ആരൊക്കെയെന്ന് ഇന്നോ നാളെയോ വ്യക്തമാകും. നവംബർ 30നകം മദ്യനയത്തിന് അന്തിമരൂപം നൽകാനാണ് തീരുമാനം. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മദ്യനയം ചർച്ച ചെയ്യുന്നതിനായി ഉപസമിതി രൂപീകരിക്കാൻ തീരുമാനിച്ചത്. യുഡിഎഫിലെ എല്ലാ ഘടകകക്ഷികളുടെയും പ്രതിനിധികൾ സമിതിയിൽ ഉൾപ്പെടും. കെപിസിസി അധ്യക്ഷൻ നിർദേശിക്കുന്ന വ്യക്തിയായിരിക്കും സമിതിയുടെ ചെയർമാൻ. സമിതി നിലവിൽ വന്നാലുടൻ എക്സൈസ് മന്ത്രി എം. ലിജു തയ്യാറാക്കിയ കരട് നയം ചെയർമാന് കൈമാറും.
തുടർന്ന് സമിതി കരട് വിശദമായി പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ മുന്നോട്ടുവെക്കും. നിലവിലെ കരട് നയം ഇടതുസർക്കാരിന്റെ മദ്യനയത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഉപസമിതിയുടെ പരിശോധനയ്ക്കും ചർച്ചകൾക്കും ശേഷമായിരിക്കും പുതിയ മദ്യനയത്തിന് അന്തിമരൂപം നൽകുക.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
ചെങ്ങന്നൂരിൽ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു പിന്നാലെ വീട്ടമ്മ മരിച്ചു
-
സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതികൾ വസ്ത്രം മാറ്റി – മോഷ്ടാക്കളായ രണ്ട് തമിഴ് യുവതികളെ റാന്നി പോലീസ് പിടികൂടി : 21,000 രൂപ ഒളിപ്പിച്ച നിലയിൽ





