കെഎസ്ആർടിസി : വാടക ബസ് വഴി ഒരു മാസത്തിനിടെ 2 ലക്ഷം വരുമാനം
തിരുവനന്തപുരം∙ വാടക (വെറ്റ് ലീസ്) ബസുകളിൽ നിന്നു കെഎസ്ആർടിസിക്ക് ഒരു മാസത്തിനിടെ ഏകദേശം 2 ലക്ഷം രൂപ വരുമാനം. വിവിധ സ്ഥലങ്ങളിൽ നിന്നു ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന 5 എസി ബസുകളുടെ വാടക 1,00,85,011 രൂപയും ടിക്കറ്റ് വരുമാനം 1,02,71,847 രൂപയുമാണ്. 1,86,836 രൂപയാണ് കെഎസ്ആർടിസിക്ക് വരുമാനമായി ലഭിച്ചത്. കിലോമീറ്ററിന് 64 രൂപ നിരക്കിലാണ് ആദ്യ ബസുകൾ വാടകയ്ക്ക് എടുത്തതെങ്കിൽ ഇപ്പോൾ എസി ബസുകൾ 53 രൂപയ്ക്കും ലഭിക്കുന്നുണ്ട്. പുതിയ നിരക്കിൽ കൂടുതൽ ബസുകൾ വരുന്നതോടെ വരുമാനം കൂടും. കോഴിക്കോട്– ബെംഗളൂരു ബസിലാണ് കൂടുതൽ വരുമാനം. കിലോമീറ്ററിന് 70.02 രൂപ.ബസുകളുടെ അറ്റകുറ്റപ്പണി, ഡീസൽ, ഡ്രൈവർ ചെലവുകൾ ബസുടമകളാണ് വഹിക്കുന്നത്. കണ്ടക്ടറുടെ ശമ്പളവും ടിക്കറ്റിങ്ങും മാത്രമാണ് കെഎസ്ആർടിസിയുടെ ബാധ്യത. കോർപറേഷന്റെ സ്വന്തം ബസ് ഓടുന്നതിനെക്കാൾ ചെലവു കുറവാണ് വാടക ബസ് ഓടുന്നതിനെങ്കിലും ചില പ്രതിപക്ഷ യൂണിയനുകൾ വാടക ബസുകൾ ബാധ്യതയാണെന്ന രീതിയിൽ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവർമാരുടെ ജോലി നഷ്ടപ്പെടുമെന്നാണ് മറ്റൊരു പ്രചാരണം. എന്നാൽ പല ഡിപ്പോകളിലും ആവശ്യത്തിന് ഡ്രൈവർമാർ ഇല്ലാത്തതിനാൽ കരാർ ജീവനക്കാരാണ് ഡ്യൂട്ടി ചെയ്യുന്നത്. വാടക ബസുകൾ 8 വർഷത്തിൽ താഴെ പഴക്കമുള്ളവയാണ്.
സീറ്റുകളും മികച്ചത്. ഈ ബസുകൾ വരുന്നതിനു മുൻപ് കെഎസ്ആർടിസിയുടെ പ്രതിദിനവരുമാനം 9 കോടി രൂപയും ചെലവ് 12 കോടി രൂപയുമായിരുന്നു. പെൻഷനും ശമ്പളത്തിനുമായി സർക്കാർ പ്രതിമാസം 120 കോടി രൂപയാണ് നൽകുന്നത്. എൽഡിഎഫ് സർക്കാർ 10 വർഷംകൊണ്ട് കെഎസ്ആർടിസിയെ നിലനിർത്താൻ 14,102 കോടി രൂപ ചെലവാക്കി. എന്നിട്ടും രക്ഷപ്പെടാത്ത കോർപറേഷന് പുതിയ ബസുകൾ വാങ്ങാൻ പണമില്ല. അതിനാൽ ബസുകളുടെ എണ്ണം കൂട്ടാനുള്ള ഏക വഴി വെറ്റ് ലീസാണ്. എൽഡിഎഫ് സർക്കാർ 2017ൽ 10 സ്കാനിയ ബസുകൾ വാടകയ്ക്ക് എടുത്തിരുന്നു. പക്ഷേ, കരാറിലെ പോരായ്മകൾ മൂലം പദ്ധതി വിജയിച്ചില്ല.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
ചെങ്ങന്നൂരിൽ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു പിന്നാലെ വീട്ടമ്മ മരിച്ചു
-
സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതികൾ വസ്ത്രം മാറ്റി – മോഷ്ടാക്കളായ രണ്ട് തമിഴ് യുവതികളെ റാന്നി പോലീസ് പിടികൂടി : 21,000 രൂപ ഒളിപ്പിച്ച നിലയിൽ





