ബെംഗളൂരുവിലെ ഫ്ലാറ്റിന്റെ അഞ്ചാം നിലയിലുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി തീവ്രവാദ വിരുദ്ധ സ്ക്വാഡ്
ബെംഗളൂരു: ബെംഗളൂരു പുലികേശി നഗറിൽ നിർമാണത്തിലിരുന്ന ഫ്ലാറ്റിന്റെ അഞ്ചാം നിലയിലുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി തീവ്രവാദ വിരുദ്ധ സ്ക്വാഡ്. ബാറ്ററി ഘടിപ്പിച്ച ഉപകരണം പൊട്ടിത്തെറിച്ച സംഭവത്തിൽ ദുരൂഹത ഉയർന്നതിന് പിന്നാലെയാണ് എടിഎസ് അന്വേഷണം തുടങ്ങിയത്. സ്ഫോടനത്തിൽ പരിക്കേറ്റ രണ്ട് തൊഴിലാളികളിൽ ഒരാൾ ആശുപത്രി വിട്ടു. കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരന് രണ്ടംഗ സംഘമാണ് പാഴ്സൽ ബോക്സ് കൈമാറിയതെന്ന വിവരവും ഇതിനിടെ പുറത്തുവന്നു.ബെംഗളൂരു പുലികേശി നഗറിലെ നിർമാണത്തിലിരിക്കുന്ന ഫ്ലാറ്റിൽ ചൊവ്വാഴ്ച ഉച്ചയോടെ നടന്ന സ്ഫോടനത്തിലാണ് തീവ്രവാദ വിരുദ്ധ സേന അന്വേഷണം ആരംഭിച്ചത്.
കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ പാഴ്സലായി ലഭിച്ച പാക്കറ്റ് തുറന്നു പരിശോധിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. പാക്കറ്റ് പൊട്ടിത്തെറിച്ചതോടെ ആ സമയം കെട്ടിടത്തിലെ മുറിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാർക്ക് പരിക്ക് പറ്റി. ഒരു സാധാരണ സ്ഫോടനമല്ല ഇതെന്ന് സംശയം ഉയർന്നതോടെയാണ് കർണാടക തീവ്രവാദ വിരുദ്ധ സ്ക്വാഡ് സംഭവത്തിൽ നേരിട്ട് അന്വേഷണം ആരംഭിച്ചത്. ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.ഇതിനിടെയാണ് അതീവ നിർണായകമായ ചില വിവരങ്ങൾ കൂടി പുറത്തുവന്നിട്ടുള്ളത്.
സ്ഫോടനം നടന്ന കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരന് രണ്ടംഗ സംഘം ഒരു പാഴ്സൽ ബോക്സ് കൈമാറിയിരുന്നു. ഇതാണ് പിന്നീട് അഞ്ചാം നിലയിലെത്തിച്ചതും പൊട്ടിത്തെറിച്ചതും എന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഈ രണ്ടംഗ സംഘത്തിനായി പോലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അപകടസമയത്ത് ഫ്ലാറ്റിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമല്ലായിരുന്നു. ഇയാൾ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടിട്ടുണ്ട്. പരിക്കേറ്റ രണ്ടാമത്തെയാളിൽ നിന്നും, കെട്ടിടത്തിലെ മറ്റ് ജീവനക്കാരിൽ നിന്നും കെട്ടിട ഉടമയിൽ നിന്നും എടിഎസ് ഉദ്യോഗസ്ഥർ മൊഴിയെടുത്തു വരികയാണ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
”ആരുടെ സന്ദേശവുമായിട്ടായിരുന്നു ആ കൂടിക്കാഴ്ച?”; ഹർദീപ് പുരി-എപ്സ്റ്റീൻ ചിത്രങ്ങൾ പുറത്തുവന്നതോടെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം
-
കോടതിയിൽ മാപ്പപേക്ഷിച്ച് സി.ജെ.പി നേതാക്കൾ ; ജന്തർ മന്തറിൽ ഇനി സമരത്തിനില്ലെന്ന് ഉറപ്പ്
-
റെയ്ഹാൻ വാദ്രയുടെ ഫോട്ടോ എക്സിബിഷനിൽ വൻ വിവാദം ; ഡൽഹി പ്രക്ഷോഭ ചിത്രങ്ങൾ നീക്കം ചെയ്തു
Most read
-
പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
-
വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ
-
ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം
-
ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്
-
കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം


