’ബിലോങിങ് എ ജേർണി ഓഫ് ലവ്’ വിവാദത്തിലേക്ക് ; ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റം രൂക്ഷം
ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പ് ചര്‍ച്ചയാകുമ്പോള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് പരാജയപ്പെടുമെന്ന പ്രചാരണവുമായി ബിജെപി. ഗാന്ധി കുടുംബത്തെയും, നേതാക്കളെയും വെള്ളപൂശി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് പുസ്തകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. പുസ്തകത്തിനും വര്‍ഗീയതയുടെ നിറം ചേര്‍ക്കുന്ന വില കുറഞ്ഞ രാഷ്ട്രീയമാണ് ബിജെപിയുടേതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. പുസ്തകമിറക്കി, ഇനി തെരഞ്ഞെടുപ്പ് ജയിക്കണ്ടേയെന്ന് സോണിയ ഗാന്ധിയുടെയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും കഥാപാത്രങ്ങള്‍ ചോദിക്കുമ്പോള്‍ അടുത്ത തവണയാകട്ടെ ഒന്ന് കറങ്ങാനാണ് മൂഡെന്ന് രാഹുല്‍ ഗാന്ധി പറയുന്ന കാര്‍ട്ടൂണാണ് സമൂഹമാധ്യമങ്ങളില്‍ ബിജെപി പ്രചരിപ്പിക്കുന്നത്.അടുത്തയാഴ്ച വീണ്ടും രാഹുല്‍ ഗാന്ധി വിദേശ പര്യടനത്തിന് പുറപ്പെടുകയുമാണ്.
രാഷ്ട്രീയവും, വ്യക്തി ജീവിതവും പറയുന്നന സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പിന് സ്വീകാര്യതയേറുമ്പോഴാണ് സമൂഹമാധ്യമങ്ങളിലൂടെയും നേതാക്കളിലൂടെയുമൊക്കെ ബിജെപി പ്രതിരോധം തീര്‍ക്കുന്നത്. സിഖ് കൂട്ടക്കൊല, ബാബറി മസ്ജിദ് പൊളിച്ച വിഷയങ്ങളില്‍ സോണിയയുടെ പരാമര്‍ശങ്ങള്‍ തള്ളുന്ന ബിജെപി ന്യൂനപക്ഷ പ്രീണനമാണ് പിന്നിലെന്ന് ആരോപിക്കുന്നു. മന്‍മോഹന്‍സിംഗും താനുമായി പ്രശ്നങ്ങളില്ലായിരുന്നുവെന്ന സോണിയയുടെ വാദത്തെ സൂപ്പര്‍ പ്രധാനമന്ത്രിയായിരുന്നു സോണിയയെന്ന പ്രചാരണത്തിലൂടെയും നേരിടുകയാണ് ബിജെപി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
ഇന്ധനവില വർദ്ധനവിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ പ്രതിമാസം 14,000 കോടി രൂപയുടെ സാമ്പത്തിക ഭാരം സർക്കാർ വഹിക്കുന്നു : മോദി
-
ഗുജറാത്തിൽ തീർഥയാത്ര വാഗ്ദാനം ചെയ്ത് 500 പേരിൽനിന്ന് ₹4200 വീതം വാങ്ങി, ഫോൺ ഓഫ് ചെയ്ത് മുങ്ങി ; പ്രതികൾക്കായി തിരച്ചിൽ
-
മണിപ്പുർ കലാപം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിഷന്റെ കാലാവധി നീട്ടി; റിപ്പോർട്ട് സമർപ്പിക്കാനുള്ള പുതിയ തീയതി പ്രഖ്യാപിച്ചു
Most read
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു
-
മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി
-
ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
തറയിൽ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് : ഉടമ സജി പി. സാമിന് രണ്ട് കേസുകളിലായി 16 വർഷം തടവും 16 ലക്ഷം രൂപ പിഴയും


