ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസ് : 15 വർഷം ഒളിവിൽ കഴിഞ്ഞ പ്രതിക്ക് ജീവപര്യന്തം
പത്തനംതിട്ട : കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ 15 വർഷത്തോളം ഒളിവിൽ കഴിഞ്ഞ പ്രതിക്ക് ജീവപര്യന്തം തടവും നാല് ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. അയിരൂർ വെള്ളിയറ കടമാൻകുഴി കോളനിയിൽ കടമാൻകുഴിയില്‍ വീട്ടിൽ കൃഷ്ണപണിക്കരുടെ മകൻ രാജീവ് (മുത്തു -52) നെയാണ് കോടതി ശിക്ഷിച്ചത്. 2010 നവംബർ ഒന്നിനാണ് പ്രതി തന്‍റെ ഭാര്യയായ സിന്ധുവിനെ (34) തീകൊളുത്തി കൊലപ്പെടുത്തിയത്. ആലപ്പുഴ മണിമല വില്ലേജിൽ മേനോൻ വീട്ടിൽ ചന്ദ്രശേഖരമേനോന്‍റെ മകളാണ് സിന്ധു. സംഭവത്തെ തുടർന്ന് പോലീസ് അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്ത പ്രതി 2011 നവംബർ 30 ന് ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ ഇയാളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയായിരുന്നു.
ഒടുവിൽ 2024 ഡിസംബർ 16 ന് അന്നത്തെ കോയിപ്രം പോലീസ് സർക്കിൾ ഇൻസ്പെക്ടർ ജി.സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി. എ.എസ്.ഐ.ഷിബുരാജ്, ഉദ്യോഗസ്ഥരായ ജോബിൻ ജോൺ, അരുൺ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ജാമ്യത്തിലിറങ്ങി വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾക്ക് വിധേയമാക്കിയ പോലീസ് സംഘത്തിന്‍റെ ഇടപെടൽ കേസിന്‍റെ വിചാരണ പൂർത്തിയാകുന്നതിനും ശിക്ഷ ലഭിക്കുന്നതിനും സഹായകരമായി. പത്തനംതിട്ട അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ജഡ്ജ് ഡോണി തോമസ് വർഗീസാണ് പ്രതിക്ക് ജീവപര്യന്തം തടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സന്ധ്യ ടി.വാസു ഹാജരായി. ഉദ്യോഗസ്ഥരായ ശൈലജാ ദേവി, അഖില്‍ എന്നിവര്‍ കോടതി നടപടികളില്‍ സഹായിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു
-
ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു ; ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പുതിയ നിരക്കുകൾ
-
ബി.എല്‍.എം മോഡല്‍ നിക്ഷേപ തട്ടിപ്പ് കേരളത്തില്‍ വ്യാപകം : ബ്ലെയിഡ് കമ്പനികളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ്
-
ചെറുകോൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു
-
നെതന്യാഹുവിന്റെ പരാജയത്തിൽ യൂത്ത് ലീഗിന് പങ്കെന്ന് മന്ത്രി കെഎം ഷാജി





