Skip to content

പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലമായി പിടിച്ചെടുക്കാൻ അച്ഛനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ : രക്ഷിതാവാണെങ്കിൽപ്പോലും പിതാവിന് ബലപ്രയോഗത്തിലൂടെ പ്രായപൂർത്തിയാകാത്ത മക്കളെ കൊണ്ടുപോകാൻ അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ചെന്നൈയിൽ വനിതാ ഡോക്ടർ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ചാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. പിതാവും സ്വാഭാവിക രക്ഷിതാവുമാണെങ്കിൽക്കൂടിയും രണ്ടരവയസ്സുമാത്രമുള്ള കുട്ടിയെ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം ഘട്ടങ്ങളിൽ നിയമാനുസൃതമായി പ്രവർത്തിക്കണം. അതിനാൽ കുട്ടിയെ അമ്മയ്ക്കുകൈമാറാൻ ജസ്റ്റിസ് എ.ഡി. ജഗദീഷ് ചന്ദ്ര, ജസ്റ്റിസ് ബി. കാർത്തികേയൻ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.

2021 ജനുവരി 21-നാണ് ഹർജിക്കാരിയും പുതുച്ചേരി സ്വദേശിയായ ഡോക്ടറും വിവാഹിതരായത്. 2023-ലും 2024-ലുമായി ഇവർക്ക് രണ്ടു കുട്ടികൾ ജനിച്ചു. പിന്നീട് ഭർത്താവിന്റെ പീഡനംമൂലം യുവതി അമ്മയോടൊപ്പം താമസമാക്കുകയും വിവാഹമോചനത്തിനായി കുടുംബകോടതിയിൽ ഹർജി നൽകുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിൽ ഭർത്താവ്, അവരുടെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെ കുഞ്ഞിനെ കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകിയെങ്കിലും ഫലമില്ലാതായപ്പോഴാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു

  2. ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു ; ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പുതിയ നിരക്കുകൾ

  3. ബി.എല്‍.എം മോഡല്‍ നിക്ഷേപ തട്ടിപ്പ് കേരളത്തില്‍ വ്യാപകം : ബ്ലെയിഡ് കമ്പനികളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ്

  4. ചെറുകോൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു

  5. നെതന്യാഹുവിന്റെ പരാജയത്തിൽ യൂത്ത് ലീഗിന് പങ്കെന്ന് മന്ത്രി കെഎം ഷാജി

Share on WhatsApp

Share this story

പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലമായി പിടിച്ചെടുക്കാൻ അച്ഛനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി pathanamthittamedia.com