ക്രിസ്മസ് അവധി ; ഡിസംബർ 20 മുതൽ 24 വരെ കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ
ബെംഗളൂരു : ക്രിസ്മസ് അവധിക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. ആകെ 20 അധിക ബസുകളാണ് കേരളത്തിലേക്ക് അനുവദിച്ചിരിക്കുന്നത്. ഡിസംബർ 20 മുതൽ 24 വരെയാണ് ഈ പ്രത്യേക സർവീസുകൾ നടത്തുക. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോട്ടയം, പാലക്കാട്, കണ്ണൂർ ജില്ലകളിലേക്കാണ് നിലവിൽ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്സവ സീസണുകളിൽ സ്വകാര്യ ബസുകൾ ഈടാക്കുന്ന അമിത ടിക്കറ്റ് നിരക്കിന് ഒരു പരിധിവരെയെങ്കിലും ആശ്വാസമാകാൻ ഈ അധിക സർവീസുകൾക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ തിരക്കും ബുക്കിങ്ങും വർധിക്കുകയാണെങ്കിൽ കൂടുതൽ പ്രത്യേക ബസുകൾ അനുവദിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
തിരുപ്പരന്കുണ്ട്രം മലമുകളില്‍ ദര്‍ഗക്കു സമീപത്തെ കല്‍ത്തൂണില്‍ കാര്‍ത്തിക മഹാദീപം തെളിക്കാന്‍ ഉത്തരവിട്ടിട്ടും തെളിക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രിംകോടതി
-
രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ള നീക്കവുമായാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി
-
മണ്ഡല പുനർ നിർണയ ബില്ലിനെ ശരദ് പവാറിന്റെ എൻസിപി പിന്തുണയ്ക്കും
Most read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
121 കിലോ സ്വർണാഭരണങ്ങൾ ; തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് സംഭാവനയുമായി ഭക്തൻ
-
‘തന്റെ ഫോൺ ചോർത്തുന്നുണ്ട്, നിരന്തരം നിരീക്ഷണത്തിലാണ്’; നിർണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
-
ബംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു , കൊല്ലം സ്വദേശി കസ്റ്റഡിയിൽ
-
ഭാര്യമാര്‍ തമ്മിൽ നിരന്തരം വഴക്ക് ; പ്രകോപിതരായ ഭര്‍ത്താക്കൻമാര്‍ കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടി


