Skip to content

എസ്.ഐ.ആർ. ആശങ്കകൾ ഗൗരവത്തോടെ പരിശോധിക്കണം : അഡ്വ.എന്‍.ബാബു വര്‍ഗീസ്‌

പത്തനംതിട്ട : എസ്.ഐ.ആർ. ആശങ്കകൾ ഗൗരവത്തോടെ പരിശോധിക്കണമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും കേരള കോൺഗ്രസ് ഉന്നതാധികാര സമതിയംഗം അഡ്വ.എൻ.ബാബു വർഗീസ് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് പത്തനംതിട്ട ഈസ്റ്റ്, വെസ്റ്റ് മണ്ഡ‌ലം കമ്മറ്റികളുടെ സംയുക്ത പ്രവർത്തക സമ്മേളനവും മെമ്പർഷിപ്പ് ക്യാമ്പയിനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയും നിയമവും അനുശാസിക്കുന്ന നിയമ നടപടി ക്രമങ്ങൾ പാലിച്ചായിരിക്കണം കമ്മീഷൻ പ്രവർത്തിക്കേണ്ടത്.

പൗരന്റെ വോട്ടവകാശം സംരക്ഷിക്കണമെന്നും പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ പേരുകൾ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡ‌ലം പ്രസിഡന്റ് ദീപു ഉമ്മൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സാം മാത്യു, സ്റ്റിയറിംഗ് കമ്മറ്റിയംഗം മുഹമ്മദ് സാലി, ജില്ല ജനറൽ സെക്രട്ടറി കുഞ്ഞുമോൻ കെങ്കിരേത്ത്, റോബിൻ പീറ്റർ, പി.ജി.സാമുവൽ, സോണി സാമുവൽ എന്നിവർ പ്രസംഗിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. റാന്നി മക്കപ്പുഴയില്‍ വാഹനാപകടം : റാന്നി എസ്.സി.യു.പി. സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി അലക്സാണ്ടർ (12) മരിച്ചു

  2. നെടുമ്പാശേരി അപകടം ; സുഹൈലിനെതിരെ നിർണായക ശബ്ദരേഖ

  3. ചേരാനല്ലൂർ വാഹനാപകടം : പ്രതിയുടെ പിതാവ് അഡി. ജഡ്ജി റിനോ ഫ്രാന്‍സിസിനെ പ്രതി ചേർത്തു

  4. നിയമസഭയിൽ വീണ്ടും മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായി നേർക്കുനേർ വാക് പോര്

  5. നവവധുവിന്റെ ദൂരൂഹമരണം : സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; ഭർത്താവ് കസ്റ്റഡിയിൽ

Share on WhatsApp

Share this story

എസ്.ഐ.ആർ. ആശങ്കകൾ ഗൗരവത്തോടെ പരിശോധിക്കണം : അഡ്വ.എന്‍.ബാബു വര്‍ഗീസ്‌ pathanamthittamedia.com