കൊറോണ ; ചൈനയിൽ മരണം 1700 കവിഞ്ഞു , വൈറസ് പകരുന്ന തോത് കുറഞ്ഞുവെന്ന് ആരോഗ്യമന്ത്രാലയം
ചൈന : ചൈനയിൽ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1765 ആയി. ഹുബെ പ്രവിശ്യയിൽ മാത്രം 100 പേരാണ് ഇന്നലെ മരിച്ചത്. എന്നാൽ രോഗബാധ കുറയുന്നുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. തുടർച്ചയായ മൂന്നാം ദിവസവും വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞത് സ്ഥിതിഗതികൾ നിയന്ത്രണത്തിലാവുന്നതിന്റെ സൂചനയാണെന്നാണ് ചൈനീസ് ആരോഗ്യമന്ത്രാലയത്തിന്റെ അവകാശവാദം.
ശനിയാഴ്ച 2641 കേസുകളും ഞായറാഴ്ച 2009 കേസുകളും റിപ്പോർട്ട് ചെയ്തു. ചൈനയിൽ മൊത്തം 68,500 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതായാണ് ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലിന്റെ വിശദീകരണം. അതേസമയം ചൈനയിലെ ഹ്യൂബ പ്രവിശ്യയിലെ സഞ്ചാര നിയന്ത്രണം സർക്കാർ കൂടുതൽ ശക്തമാക്കി. ഉപയോഗിച്ച നോട്ടുകളും നാണയങ്ങളും വീണ്ടും വിപണിയിലെത്തും മുൻപ് അണുവിമുക്തമാക്കുന്നുണ്ടെന്ന് ചൈനീസ് സെൻട്രൽ ബാങ്കും വ്യക്തമാക്കി.
അതേസമയം കൊറോണ ഭീതിയെ തുടർന്ന് ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഢംബര കപ്പലിൽ കുടുങ്ങിയ 400 യുഎസ് പൗരന്മാർ തിരികെ അമേരിക്കയിലേക്ക് തിരിച്ചു. പ്രത്യേക ചാർട്ട് ചെയ്ത രണ്ട് വിമാനങ്ങളിലാണ് ഇവരെ അമേരിക്കയിലേക്ക് മാറ്റുന്നത്. അമേരിക്കയിൽ തിരിച്ചെത്തുന്ന ഇവർ 14 ദിവസം നിരീക്ഷണത്തിലായിരിക്കും. അതേസമയം കൊറോണ വൈറസ് സ്ഥിരീകരിച്ച 40 അമേരിക്കക്കാരെ ജപ്പാനിലെ ആശുപത്രിയിലേക്ക് മാറ്റി. 3700 യാത്രക്കാരുള്ള കപ്പൽ ഫെബ്രുവരി മൂന്നുമുതൽ ജപ്പാൻ പിടിച്ചുവച്ചിരിക്കുകയാണ്. ചൈനക്ക് പുറത്ത് ഏറ്റവും അധികം കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് ഈ കപ്പലിൽ നിന്നാണ്. ഇതുവരെ കപ്പലിലുള്ള 355 പേർക്ക് രോഗം സ്ഥിരീകരിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
ചേരാനെല്ലൂര്‍ വാഹന അപകടം ; ജഡ്ജിയുടെ 17കാരനായ മകന് ജാമ്യം , വാഹന ഉടമയ്‌ക്കെതിരെ കേസ് എടുക്കും
-
യുവതിയെ ഗർഭിണിയാക്കി പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ
-
മേജർ രവിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളിൽ കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യം
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തയാൾ പോക്സോ കേസിൽ അറസ്റ്റിൽ
-
പിഎസ്‍സി ചെയർമാനെ നീക്കാനായി മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയതിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല





