പരിസ്ഥിതിലോല മേഖല കരട് വിജ്ഞാപനം : കൊല്ലമുളയില്‍ സി.പി.എം. ജനകീയ പ്രക്ഷോഭ ജാഥ നടത്തി
റാന്നി : കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതിലോല മേഖല കരട് വിജ്ഞാപനത്തിൽ കൊല്ലമുള വില്ലേജിനെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സി.പി.എം. ന്റെ നേതൃത്വത്തിൽ നടത്തിയ ജനകീയ പ്രക്ഷോഭ ജാഥ ഏരിയ സെക്രട്ടറി അഡ്വ.കെ.പി.സുഭാഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കോമളം അനുരുദ്ധൻ ജാഥാ ക്യാപ്റ്റൻ അഡ്വ.റോഷൻ റോയി മാത്യുവിന് പതാക കൈമാറിയാണ് ജാഥ പര്യടനമാരംഭിച്ചത്. ഏരിയ കമ്മറ്റിയംഗങ്ങളായ സിറിയക്ക് തോമസ്, അമൽ എബ്രഹാം, ജോജി ജോർജ്ജ്, സജി കൊട്ടാരം എന്നിവർ ജാഥാംഗങ്ങളായിരുന്നു. വെച്ചൂച്ചിറ പഞ്ചായത്തിന്റെ രണ്ട് വാർഡുകൾ ഒഴികെയുള്ളവയും പെരുനാട് പഞ്ചായത്തിന്റെ നാല് വാർഡുകൾ ഉൾപ്പെട്ടതുമായ പ്രദേശമാണ് കൊല്ലമുള വില്ലേജ്.
ഈ വില്ലേജിനെ ഇ.എസ്.ഐ. പട്ടികയിൽ ഉൾപ്പെടുത്തുന്നത് വഴി 15000 കുടുംബങ്ങളാണ് പ്രതിസന്ധിയിലാകുന്നത്. കുടിയേറ്റ മേഖലയായ ഇവിടുത്തെ ജനങ്ങൾ പട്ടയ പ്രശ്നങ്ങൾ ഉൾപ്പെടെ നിരവധി പ്രതിസന്ധികളാണ് നേരിടുന്നത്. ഇതിനിടയിൽ ഇ.എസ്.ഐ. പട്ടികയിൽ ഉൾപ്പെടുത്തിയാൽ ഇവരുടെ ജീവിതം തന്നെ കഷ്ടത്തിലാകും. വീടുകളിലേക്ക് വഴി നിര്‍മ്മിക്കുവാനോ മരങ്ങൾ മുറിക്കുവാനോ കെട്ടിടങ്ങൾ നിർമ്മിക്കുവാനോ കഴിയാതെ വരും. ഇതോടെ ഇവിടെ താമസിക്കുന്ന ജനങ്ങളിൽ 90 ശതമാനത്തോളം വരുന്ന കർഷകർക്കും കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥ വരും. ഇപ്പോൾ തന്നെ ഈ കര്‍ഷകര്‍ക്ക് കാട്ടുമൃഗങ്ങളുടെ ശല്യം കാരണം സ്വൈര്യമായി ജീവിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും ജാഥാ ഭാരവാഹികള്‍ പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
-
വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ
-
ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്
-
കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം
-
ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം





