Skip to content

അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല ; യുറേനിയം ശേഖരത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഇറാൻ

ടെഹ്‌റന്‍: തങ്ങളുടെ രാജ്യത്തുള്ള സമ്പുഷ്ടീകരിച്ച ആണവ വസ്തുക്കൾ (Enriched Nuclear Materials) വിദേശത്തേക്ക് മാറ്റുമെന്ന നിർദേശം പൂർണമായും തള്ളിക്കളഞ്ഞ് ഇറാൻ. ഇറാനിൽ 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ഒരു കാരണവശാലും മറ്റൊരു രാജ്യത്തേക്ക് മാറ്റില്ലെന്നും അത്തരമൊരു നടപടിക്ക് യാതൊരുവിധ ന്യായീകരണവുമില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായി (Esmaeil Baghaei) ആണ് തിങ്കളാഴ്ച ഇറാന്റെ നിലപാട് പ്രഖ്യാപിച്ചത്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ഭാവി ചര്‍ച്ചകളിലൊന്നും തന്നെ ടെഹ്റാന്‍ ഈ വിഷയത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ബഗായി ഊന്നിപ്പറഞ്ഞു.

ബഗായിയുടെ വാക്കുകള്‍ ഉദ്ധരിച്ച് പ്രസ് ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇറാന്റെ ആണവ നിലയങ്ങള്‍ക്ക് നേരെ അമേരിക്ക തുടര്‍ച്ചയായി നടത്തുന്ന ഭീഷണികളെ ബഗായി ശക്തമായി വിമര്‍ശിച്ചു. അമേരിക്കയുടെ ഇത്തരം ഭീഷണികള്‍, നാശനഷ്ടങ്ങള്‍ സംഭവിച്ച ആണവ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നതിനുള്ള ന്യായീകരണത്തെ തന്നെ പൂര്‍ണമായും ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍, നാശനഷ്ടങ്ങള്‍ സംഭവിച്ച ആണവനിലയങ്ങളില്‍ പരിശോധന നടത്തുന്നതിന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് (IAEA – International Atomic Energy Agency) പ്രത്യേക സംവിധാനമോ പ്രോട്ടോക്കോളോ നിലവിലില്ല,’ ബഗായി പറഞ്ഞു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  2. പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു

  3. മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി

  4. ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

  5. തറയിൽ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് : ഉടമ സജി പി. സാമിന് രണ്ട് കേസുകളിലായി 16 വർഷം തടവും 16 ലക്ഷം രൂപ പിഴയും

Share on WhatsApp

Share this story

അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല ; യുറേനിയം ശേഖരത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഇറാൻ pathanamthittamedia.com