ബെംഗളൂരുവിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ സ്ഫോടനം ; രണ്ട് തൊഴിലാളികൾക്ക് ഗുരുതര പരിക്ക്
ബംഗളൂരു : ബെംഗളൂരുവിലെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇതൊരു ഐ.ഇ.ഡി സ്ഫോടനമാണെന്നാണ് പോലീസിന്റെ സംശയം. പുലകേശിനഗർ മേഖലയിലെ ജർമിയ റോഡിലുള്ള ഒരു പാർപ്പിട കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് സ്ഫോടനം നടന്നത്. തലയ്ക്കും മുഖത്തിനും പരിക്കേറ്റ തൊഴിലാളികളുടെ നില ഗുരുതരമായി തുടരുകയാണ്. അലാവുദീൻ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. സ്ഫോടനത്തെത്തുടർന്ന് ഭീകരവിരുദ്ധ സേന (എടിഎസ്), ഇന്റേണൽ സെക്യൂരിറ്റി ഡിവിഷൻ (ഐഎസ്ഡി), ബോംബ് സ്ക്വാഡ് എന്നിവരിൽ നിന്നുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പുലകേശിനഗർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
”ആരുടെ സന്ദേശവുമായിട്ടായിരുന്നു ആ കൂടിക്കാഴ്ച?”; ഹർദീപ് പുരി-എപ്സ്റ്റീൻ ചിത്രങ്ങൾ പുറത്തുവന്നതോടെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം
-
കോടതിയിൽ മാപ്പപേക്ഷിച്ച് സി.ജെ.പി നേതാക്കൾ ; ജന്തർ മന്തറിൽ ഇനി സമരത്തിനില്ലെന്ന് ഉറപ്പ്
-
റെയ്ഹാൻ വാദ്രയുടെ ഫോട്ടോ എക്സിബിഷനിൽ വൻ വിവാദം ; ഡൽഹി പ്രക്ഷോഭ ചിത്രങ്ങൾ നീക്കം ചെയ്തു
Most read
-
പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
-
വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ
-
ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം
-
ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്
-
കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം


