മൃഗങ്ങളിൽ മാത്രമല്ല ഇനി മനുഷ്യരിലും ജി.പി.എസ് ഘടിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

മൃഗങ്ങളിൽ മാത്രമല്ല ഇനി മനുഷ്യരിലും ജിപി എസ് സംവിധാനം വന്നേക്കാം. കൊടുകുറ്റവാളികളിൽ ജി.പി.എസ് പരീക്ഷണാർത്ഥം ഘടിപ്പിക്കാനാണ് തീരുമാനം. ജമ്മുവിലെ സ്പെഷ്യൽ എൻഐഎ കോടതി ഉത്തരവിന്റെ പിൻബലത്തില്‍ ജമ്മുകശ്മീർ പോലീസ് ഇത്തരമൊരു നീക്കം നടത്താനൊരുങ്ങുകയാണ്. ജാമ്യത്തിലിറങ്ങിയ ഒരു തീവ്രവാദക്കേസ് പ്രതിയെ നീരീക്ഷിക്കുന്നതിനായാണ് കോടതിയുത്തരവിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി പോലീസ് ജിപിഎസ് ട്രാക്കർ ആങ്ക്‌ലെറ്റുകൾ ഉപയോഗിക്കാൻ തീരുമാനിച്ചത്. കുറ്റവാളിയുടെ കണങ്കാലിന് ചുറ്റും ഘടിപ്പിക്കാവുന്ന ജിപിഎസ് അടങ്ങുന്ന ഉപകരണമാണ് ജിപിഎസ് ട്രാക്കർ ആങ്ക്‌ലെറ്റ്. ഇത് ധരിച്ചിരിക്കുന്നയാളെ ട്രാക്ക് ചെയ്യാൻ പോലീസിന് സാധിക്കും. ജാമ്യത്തിലും പരോളിലും വീട്ടുതടങ്കലിലുമൊക്കെയുള്ള പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ യുഎസ്എ, യുണൈറ്റഡ് കിംഗ്ഡം, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഇതിനകം തന്നെ ജിപിഎസ് ട്രാക്കർ ആങ്ക്ലെറ്റ് ഉപയോഗിക്കുന്നുണ്ട്.

നിരോധിത ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ നിർദേശപ്രകാരം വിവിധ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന കേസിൽ ഗുലാം മുഹമ്മദ് ഭട്ടിനെതിരെ ഉത്തരവുണ്ടായിരുന്നു. ജിപിഎസ് ട്രാക്കർ ആങ്ക്‌ലെറ്റ്‌സ് അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ പോലീസ് ഡിപ്പാർട്ട്മെന്റാണ് ജമ്മു കശ്മീർ പോലീസ്. ഭാവിയിൽ ഈ സംവിധാനം കൂടുതൽ പ്രതികളിൽ പരീക്ഷിക്കാൻ ഇടയുണ്ട് എന്ന നിരീക്ഷണങ്ങൾ ഇതിന് പിന്നാലെ എത്തിയിട്ടുണ്ട്. പല ജയിലുകളിലും താങ്ങാനാകുന്നതിലധികം കുറ്റവാളികളുണ്ട്. ഇത്തരം ട്രാക്കറുകൾ ഘടിപ്പിച്ച ശേഷം അവരിൽ പലരെയും ജാമ്യത്തിലും മറ്റും വിടാൻകഴിയുമെന്നാണ് ഈ സംവിധാനം കൊണ്ട് വരുന്നതിലൂടെ ഉദ്ദേശിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...